തൃശൂരിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ; മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്‍റെ ഭീഷണി മൂലമെന്ന് ആരോപണം

തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. വിയൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഏറെനാളായി വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.

സമ്മർദ്ദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Threat of microfinance institution; A young man committed suicide in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.