ലാവലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച മാറ്റിവെക്കണമെന്ന് സി.ബി.ഐ അപേക്ഷ നല്‍കിയിരുന്നു.

അടിയന്തര സ്വഭാവമുള്ള കേസാണെന്നായിരുന്നു സി.ബി.ഐ നേരത്തെ കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസ് യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് കോടതികള്‍ വെറുതെവിട്ട കേസായതിനാല്‍ ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദങ്ങളും തെളിവുകളുമായി വരണമെന്ന് സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.