ലാ​വ​ലി​ൻ: സി.​ബി.​ഐ​യു​ടെ റി​വി​ഷ​ൻ ഹ​ര​ജി  വിധിപറയാൻ മാറ്റി

കൊച്ചി: ലാവലിൻ കേസിൽ സി.ബി.ഐയുടെ റിവിഷൻ ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി മധ്യവേനലവധിക്കുശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കിയത്.

1996മുതല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട്  ആരോപണങ്ങള്‍ക്ക് കാരണമായത്. കരാറിലൂടെ പൊതുഖജനാവിന് 374 കോടി യുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. 

Tags:    
News Summary - lavalin case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.