ലാവ്‍ലിന്‍: സി.ബി.ഐയുടെ റിവിഷൻ ഹരജി കോടതി ഇന്ന്​ പരിഗണിക്കും

കൊച്ചി: എസ്.എൻ.സി ലാവ്‍ലിന്‍ അഴിമതി കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.വിശദമായ വാദം കേൾക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയെന്നാണ് റിവിഷൻ ഹർജിയിലെ വാദം. സി.ബി.ഐക്ക്​ വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനാണ് കോടതിയില്‍ ഹാജരാവുക.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വക്കേറ്റ് എം.കെ ദാമോദരനാണ് പിണറായി വിജയന്‍റെ അഭിഭാഷകന്‍. ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.

Tags:    
News Summary - lavalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.