ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിന് അടിയന്തര സ്വഭാവമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്, അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.െഎ ആവശ്യം തള്ളി. മറുപടി സത്യവാങ്മൂലത്തിന് ആറാഴ്ച ആവശ്യപ്പെട്ട സി.ബി.െഎ അഭിഭാഷകന് സുപ്രീംകോടതി രണ്ടാഴ്ച കൂടി നീട്ടി എട്ടാഴ്ച അനുവദിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകിയ സി.ബി.െഎ ഇതേ കേസിലെ മറ്റു രണ്ടു പ്രതികൾ നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ സമയം തേടിയതായിരുന്നു. കേസ് അടിയന്തരമായി കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടേപ്പാൾ എന്താണ് അടിയന്തര സ്വഭാവമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.
മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുൾപ്പെട്ട കേസാണെന്ന അഭിഭാഷകെൻറ പ്രതികരണത്തിന് ഇത് ഏതുകാലത്ത് നടന്നതാണെന്ന് കോടതി തിരിച്ചുചോദിച്ചു. 1996ലാണെന്ന് മറുപടി നൽകിയപ്പോൾ ഇത്രയും മുമ്പ് നടന്ന വിഷയത്തിലാണോ അടിയന്തര പ്രാധാന്യമെന്ന് കോടതി തിരിച്ചടിച്ചു. തുടർന്ന് എത്രസമയം വേണമെന്ന് ചോദിച്ചപ്പോൾ ആറാഴ്ച ചോദിച്ച അഭിഭാഷകന് എട്ടാഴ്ച കോടതി അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.