തിരുവനന്തപുരം: ലോ അക്കാദമിക്ക് അംഗീകാരം നൽകിയതിെൻറ രേഖകൾ കൈവശമില്ലെന്ന് കേരള സർവകലാശാല. അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ച് കൃത്യമായ വിവരം ഇല്ലെന്നും സർവകലാശാല അറിയിച്ചു. കോൺഗ്രസ് നേതാവും സിൻഡിക്കേറ്റ് അംഗവുമായ ജ്യോതികുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറയുന്നത്.
ഗവര്‍ണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങിയ ട്രസ്റ്റിനാണ് ലോ അക്കാദമിക്കുളള ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. ഇൗ ട്രസ്റ്റ് ഇപ്പോൾ നിലവിലില്ല. 1968ലാണ് 11.49 ഏക്കര്‍ ഭൂമി സർക്കാർ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കുന്നത്.
അതിനിടെ അക്കാദമിയിൽ സിൻറിക്കേറ്റ് ഉപസമിതി നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ഇേൻറണൽ മാർക്കിനെ കുറിച്ചും ഹാജർ പരിശോധനയിലെ പൊരുത്തക്കേടുകളെ കുറിച്ചുമുള്ള വിദ്യാർഥികളുടെ പരാതികളിൽ സത്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് രേഖകളിൽ പരിശോധന തുടരുന്ന സമിതി അന്തിമ റിപ്പോർട്ട് നാളെ തയ്യാറാക്കും. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.