കോഴിക്കോട്: ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിക്കെതിരെ വക്കീല്‍ നോട്ടീസ്. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.
എന്നാൽ, താന്‍ മാപ്പ് പറയില്ലെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി. പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് താൻ കൽപ്പിക്കുന്നില്ല. ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്‍റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്‍റെ നാവിന്‍റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്‍റെ രാഷ്ട്രീയം. അതാണ് എന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.