കോഴിക്കോട്: യോഗ്യത സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലകള്‍ കയറിയിറങ്ങി അഭിഭാഷകരുടെ പെടാപ്പാട്. 40 വര്‍ഷം മുമ്പുവരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തേടിയാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വകലാശാലകളിലത്തെുന്നത്. നൂറുകണക്കിന് അപേക്ഷകളില്‍ തീര്‍പ്പാക്കാനാവാതെ സര്‍വകലാശാല അധികൃതരും കുഴങ്ങി.അഭിഭാഷകരിലെ വ്യാജന്മാരെ കണ്ടത്തെുന്നതിനായി സുപ്രീംകോടതിയാണ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. രാജ്യത്തെ മുഴുവന്‍ അഭിഭാഷകരും അതത് സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സില്‍ മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് സഹിതം ഈ മാസം 30നകം അപേക്ഷിക്കണം.
അഭിഭാഷകരായി എന്‍റോള്‍ ചെയ്യുന്ന വേളയില്‍ പ്രവിഷനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റ് എന്നിവയാണ് ഹാജരാക്കേണ്ടത്. ്ള. പ്രവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ കാലാവധി കഴിഞ്ഞതിനാല്‍ അസ്സല്‍ തന്നെയാണ് ഇനി ഹാജരാക്കേണ്ടത്. ഇതിനായി കാലിക്കറ്റ്, കേരള സര്‍വകലാശാലകളില്‍ നൂറുകണക്കിന് അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവക്കാണ് അപേക്ഷകളധികവും. മാര്‍ക്ക്ലിസ്റ്റ് ഉള്‍പ്പെടെ രേഖകളൊന്നുമില്ലാത്തവരും അപേക്ഷകരായുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ സര്‍വകലാശാല അധികൃതരും കുടുങ്ങി. അഭിഭാഷകരുടെ സൗകര്യത്തിനായി കാലിക്കറ്റില്‍ പ്രത്യേക സെക്ഷന്‍ തുടങ്ങാന്‍ ലീഗല്‍ സ്ഥിരം സമിതി ശിപാര്‍ശ ചെയ്തു. . ഡിസംബര്‍ മൂന്നിന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ആധികാരികത പരിശോധിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് സര്‍വകലാശാലകളിലേക്ക് ബാര്‍ കൗണ്‍സില്‍ അയക്കുന്നത് കണക്കിലെടുത്താണ് സെക്ഷന്‍ തുടങ്ങുന്നത്. എല്‍എല്‍.ബി സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ നല്‍കാന്‍ നടപടിയെടുത്തതായി കാലിക്കറ്റ് പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി പറഞ്ഞു.
കേരള സര്‍വകലാശാലയില്‍ 1970 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. കമ്പ്യൂട്ടറൈസേഷന്‍ വരുന്നതിനു മുമ്പത്തെ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ പ്രയാസമുള്ളതായി കേരള പരീക്ഷ കണ്‍ട്രോളര്‍ ഡോ. കെ. മധുകുമാര്‍ പറഞ്ഞു.സര്‍ട്ടിഫിക്കറ്റ് ആധികാരികത പരിശോധന നടപടികള്‍ വേഗത്തിലാക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ യു.ജി.സിക്കും കത്തയച്ചിട്ടുണ്ട്. അഭിഭാഷകരില്‍ വ്യാജനുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.