കഴിഞ്ഞ ദിവസം ജോസ് കെ. മാണി എ.കെ.ജി സെന്‍ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടപ്പോൾ. എ. വിജയരാഘവൻ, റോഷി അഗസ്റ്റിൻ എന്നിവർ സമീപം 

ഇടതുപക്ഷം കൂടുതൽ ശക്തമാകും, ജനപിന്തുണ വർധിക്കും -കോടിയേരി

തിരുവനന്തപുരം: പുതിയ കക്ഷികൾ മുന്നണിയിലെത്തുന്നതോടെ ഇടതുപക്ഷം കൂടുതൽ ശക്തമാകുമെന്നും ജനപിന്തുണ വർധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എ.കെ.ജി സെന്‍ററിലെത്തി നേതാക്കളെ കണ്ടതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന.

മതനിരപേക്ഷ വികസിത നവകേരളം അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജോസ് കെ. മാണി സന്ദർശിച്ചതിന്‍റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഇന്ന് രാവിലെയാണ് കോടിയേരി ബാലകൃഷ്ണനുമായും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജോസ് കെ. മാണി കൂടിക്കാഴ്ച നടത്തിയത്. എ.കെ.ജി സെന്‍ററിൽ കോടിയേരിയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും ചേർന്ന് ജോസിനെയും റോഷി അഗസ്റ്റിനെയും സ്വീകരിച്ചു. മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.