എൽ.ഡി.എഫ്​ സ്ഥാനാർഥി എം. മുകേഷിന്​ 14.98 കോടിയുടെ സ്വത്ത്​

കൊല്ലം: എൽ.ഡി.എഫ്​ കൊല്ലം മണ്ഡലം സ്ഥാനാർഥി എം. മുകേഷിന്​ ആകെ 14.98 കോടിയുടെ സ്വത്ത്​. തെരഞ്ഞെടുപ്പ്​ നാമനിർദേശ പത്രികയിലെ സത്യവാങ്​മൂലത്തിലാണ്​ സ്വത്ത്​വിവരങ്ങൾ വ്യക്തമാക്കിയത്​.

50,000 രൂപയാണ്​ കൈവശമുള്ളത്​. ബാങ്ക്​ അക്കൗണ്ട്​ നിക്ഷേപം, ഓഹരി നിക്ഷേപം, വാഹനങ്ങൾ, സ്വർണം എന്നിവയിലായി ആകെ 10,48,58,376 രൂപയുടെ​ സ്വത്ത്​​.

2021 നിയമസഭ തെരഞ്ഞെടുപ്പിൽ 7.44 കോടി രൂപയായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്ന സ്വത്ത്​. ആകെ 10.22 കോടി രൂപയുടെ ആകെ മൂല്യമുള്ള സ്വത്തായിരുന്നു സത്യവാങ്മൂലത്തിൽ അന്ന്​ കാണിച്ചിരുന്നത്​.

നിലവിൽ 2.4 ലക്ഷത്തിന്‍റെ സ്വർണമുണ്ട്​​. രണ്ട്​ കാറുകളാണ്​ സ്വന്തം പേരിലുള്ളത്​. കാർ​ഷികേതര ഭൂമി 3,39,50,000 രൂപയുടേത്​​. മറ്റ്​ കെട്ടിടങ്ങളായി 1.10 കോടി രൂപയുടെ മാർക്കറ്റ്​ വില വരുന്ന സ്വത്തുമുണ്ട്​. ഇത്​ രണ്ടും ചേർന്ന്​ ആകെ 4,49,50,000 രൂപയുടെ സ്വത്താണുള്ളത്​. കൊല്ലം വടക്കേവിളയിൽ കുടുംബസ്വത്തായി ലഭിച്ച 33 സെന്‍റ്​ ഭൂമിയുണ്ട്​. തിരുവനന്തപുരത്തും വിവിധ സ്ഥലത്ത്​ ഭൂമിയുണ്ട്​. കൊല്ലത്ത്​ ശക്തികുളങ്ങര, എറണാകുളം, തമിഴ്​നാട്​ മഹാബലിപുരം എന്നിവിടങ്ങളിലും ഭൂമിയുണ്ട്​. ചെന്നൈയിൽ ഫ്ലാറ്റും സ്വന്തമായുണ്ട്​.

ഭാര്യ മേതിൽ ദേവിക, ആദ്യ ഭാര്യ സരിത, ശ്രീനിവാസൻ എന്നിവരുമായി പങ്കാളിത്തത്തിലും ഭൂമിയും ഫ്ലാറ്റും നിലവിലുണ്ട്​. സ്ഥാവര ജംഗമ സ്വത്തായി മുകേഷിന്‍റെ പേരിൽ ആകെയുള്ളത്​ 14,98,08,376 രൂപയാണ്​. ഭാര്യ മേതിൽ ദേവികയുമായി വിവാഹമോചനക്കേസ്​ നിലനിൽക്കുന്നതിനാൽ അവരുടെ സ്വത്ത്​ വിവരങ്ങൾ സത്യവാങ്​മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - LDF candidate M Mukesh has assets worth 14.98 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.