ആലപ്പുഴ: രാഷ്ട്രീയ കണക്ക് കൂട്ടലുകൾ അസ്ഥാനത്താക്കി ചെങ്ങന്നൂർ ഉപെതരെഞ്ഞടുപ്പിൽ എൽ.ഡി.എഫിെൻറ സി.പി.എം സ്ഥാനാർഥി സജി ചെറിയാന് മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. പാർട്ടി ജില്ല സെക്രട്ടറി കൂടിയായ സജി ചെറിയാൻ 20,956 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനെ തോൽപിച്ചു.പോൾ ചെയ്ത 1,51,997 വോട്ടുകളിൽ സജി ചെറിയാന് 67,303ഉം യു.ഡി.എഫിലെ ഡി.വിജയകുമാറിന് 46,347ഉം വോട്ടുകൾ ലഭിച്ചു.
ത്രികോണ പോരാട്ടാമാവുമെന്ന പ്രവചനം ഫലിക്കാതെ പോയ വിധിയെഴുത്തിൽ എൻ.ഡി.എയുടെ ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളക്ക് 35,270 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായർ 2016ൽ നേടിയ 7983 വോട്ടിെൻറ ഭൂരിപക്ഷം മൂന്നിരട്ടിക്കടുത്ത് ഉയർത്തിയാണ്, ഭരണത്തിെൻറ വിലയിരുത്തലാവുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ സർക്കാറിെൻറ മുഖം രക്ഷിച്ച തിളക്കമാർന്ന വിജയം കുറിച്ചത്.യു.ഡി.എഫ് കോട്ടകളിൽ കനത്ത വിള്ളലുണ്ടാക്കി മണ്ഡലത്തിലുൾപ്പെട്ട ചെങ്ങന്നുർ നഗര സഭയിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയ സജി ചെറിയാെൻറ വിജയം സി.പി.എമ്മിെൻറപോലും പ്രതീക്ഷകൾക്ക് അപ്പുറമായി. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
2006ൽ കന്നിയങ്കത്തിൽ പി.സി. വിഷ്ണുനാഥിനോട് 5132 വോട്ടിന് പരാജയപ്പെട്ട സജി ചെറിയാൻ ഇക്കുറി വോെട്ടണ്ണലിെൻറ ആദ്യം മുതൽ ഒാേരാ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലർത്തി. 2016ൽ യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിന് 44,897ഉം പി.എസ്.ശ്രീധരൻപിള്ളക്ക് 42,682ഉം വോട്ടായിരുന്നു ലഭിച്ചത്. പുതുതായി 1968 പേർ വോട്ടർമാരാകുകയും 6479 പേർ പോളിങ്ങിൽ അധികമായി പെങ്കടുക്കുകയും ചെയ്തപ്പോഴും യു.ഡി.എഫിന് 1450 വോട്ടുമാത്രമേ കൂടുതൽ ലഭിച്ചുള്ളൂ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിെൻറ അതൃപ്തി നിലനിൽക്കെ ബി.ജെ.പിക്ക് 7412 വോട്ട് കുറഞ്ഞു.
ഭരണവിരുദ്ധവികാരം ബി.ജെ.പിക്കും സി.പി.എമ്മിനും എതിരാകുമെന്ന കണക്കുകൂട്ടലിനും തിരിച്ചടിയേറ്റു. 1987ൽ എൽ.ഡി.എഫിനുവേണ്ടി കോൺഗ്രസ്-എസിലെ മാമ്മൻ െഎപ് നേടിയ 15,703 വോട്ടിെൻറ ഭൂരിപക്ഷമാണ് ഇതുവരെ മണ്ഡലത്തിെല ഏറ്റവും ഉയർന്നത്. അടിസ്ഥാന വോട്ട് ബാങ്ക് നിലനിർത്തുകയും മറ്റ് മേഖലകളിൽനിന്നെല്ലാം പരമാവധി വോട്ട് സമാഹരിക്കുകയും ചെയ്തതാണ് എൽ.ഡി.എഫിെൻറ വിജയത്തിന് വഴി തെളിച്ചത്. കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് മണ്ഡലത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനവും വൻവിജയം സാധ്യമാക്കി.
ചെങ്ങന്നൂർ ഫലം
ആകെ വോട്ട് - 199340
പോൾ ചെയ്തത് - 152049
ഭൂരിപക്ഷം - 20956
സജി ചെറിയാൻ സി.പി.എം -67303
ഡി.വിജയകുമാർ കോൺഗ്രസ് െഎ- 46347
പി.എസ്.ശ്രീധരൻ പിള്ള-ബി.ജെ.പി-35270
രാജീവ് പള്ളത്ത് -ആം ആദ്മി പാർട്ടി- 368
സുഭാഷ് നാഗ- എ.പി.ഒ.എൽ- 53
അജി എം.ചാലക്കരി-സ്വതന്ത്രൻ-137
ഉണ്ണി കാർത്തികേയൻ-സ്വതന്ത്രൻ-57
എം.സി ജയലാൽ-സ്വതന്ത്രൻ-20
മുരളി നാഗ- സ്വതന്ത്രൻ- 44
മോഹനൻ ആചാരി- സ്വതന്ത്രൻ-263
കെ.എം.ശിവപ്രസാദ് ഗാന്ധി- സ്വതന്ത്രൻ- 21
ശ്രീധരൻപിള്ള -സ്വതന്ത്രൻ-121
എ.കെ ഷാജി-സ്വതന്ത്രൻ-39
ടി.കെ.സോമനാഥവാര്യർ - സ്വതന്ത്രൻ-98
സ്വാമി സുഖാകാശ് സരസ്വതി -സ്വതന്ത്രൻ - 800
നോട്ട- 728
തിരസ്‌കരിച്ചവ - 8
ചെങ്ങന്നൂരിൽ സി.പി.എം വർഗീയത കളിച്ചു -ആൻറണി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ വർഗീയ കാർഡിറക്കി നടത്തിയ പ്രചാരണത്തിെൻറ ഫലമാണ് ചെങ്ങന്നൂരിലെ പ്രതീക്ഷിക്കാത്ത വിധിയെഴുത്തെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ഭരണത്തിെൻറ ദുരുപയോഗവും ഫലത്തെ സ്വാധീനിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ആർ.എസ്.എസുകാരനാണെന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി.
സർക്കാർ വാർഷികത്തിെൻറ പേരിൽ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചത് ചെങ്ങന്നൂർ ലക്ഷ്യമിട്ടായിരുന്നു. ഇത് കേരളത്തിൽ മുമ്പ് ഇല്ലാത്ത രീതിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്ങന്നൂരിൽ ഉണ്ടായിരുന്ന തനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. ദേശീയതലത്തിൽ ബി.ജെ.പി കളിക്കുന്ന അതേ വർഗീയ കാർഡാണ് പിണറായിയും കോടിയേരിയും കേരളത്തിൽ കളിക്കുന്നത്.
ഭരണത്തിെൻറ നഗ്നമായ ദുരുപയോഗം നടന്നിട്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് രണ്ടായിരത്തോളം വോട്ട് കൂടി. ബി.ജെ.പിക്ക് 7000 വോട്ട് കുറഞ്ഞു. പരാജയത്തിെൻറ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. തോൽവി പാർട്ടി വിശaദമായി പരിശോധിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം ഉണ്ടാകില്ല. കെ.എം.മാണിയുടെ പിന്തുണ സഹായിച്ചുവെന്നാണ് കരുതുന്നതെന്നും എ.കെ. ആൻറണി പറഞ്ഞു.
തോൽവി ജില്ല കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടി
ആലപ്പുഴ: കോൺഗ്രസിെൻറ തളർന്ന സംഘടന പ്രവർത്തനത്തിെൻറ ആകെ തുകയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുറമെ കാണുന്ന പ്രസ്താവനകൾക്കും അവകാശവാദങ്ങൾക്കും അപ്പുറത്ത് താഴെത്തട്ടിലേക്ക് നേതാക്കൾ എത്തുന്നില്ലെന്ന് സൂചിപ്പിക്കുന്നതാണ് ചെങ്ങന്നൂരിലെ തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറമെ നോക്കിയാൽ ഒരു കുറവും ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും തിരക്കായിരുന്നു എവിടെയും. വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ സംശയം പറഞ്ഞവർ ആരുമില്ലായിരുന്നു. ഭൂരിപക്ഷത്തിെൻറ ഏറ്റക്കുറച്ചിൽ മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. ചില നേതാക്കൾ പതിനായിരത്തിനപ്പുറത്തേക്ക് ഭൂരിപക്ഷം പറഞ്ഞുവെച്ചു. ദൂരസ്ഥലങ്ങളിൽനിന്നുവരെ പ്രചാരണത്തിന് നേതാക്കളും അണികളും എത്തി. ഡി. വിജയകുമാറിനുവേണ്ടി പ്രവർത്തിക്കാത്തവർ ചുരുക്കമായിരുന്നു. സ്ഥലത്തെ പ്രധാന നേതാക്കൾ സ്ഥിരമായി വേദികളിൽ നിറഞ്ഞുനിന്നു. അതിൽ കെ.പി.സി.സി സെക്രട്ടറിമാരും മുൻ എം.എൽ.എമാരും ഒക്കെയുണ്ടായിരുന്നു. വാശിയിലായിരുന്നു എല്ലാവരുടെയും പ്രസ്താവനകൾ. സ്ഥലം എം.പിയാകെട്ട മത്സരിച്ച് വാർത്തക്കുറിപ്പുകൾ ഇറക്കി. പ്രചാരണവും പ്രഖ്യാപനങ്ങളും വന്നപ്പോൾ നേതാക്കളുടെ വാക്കുകൾ പതിരാവില്ലെന്നായിരുന്നു പൊതുവെ അണികൾ കരുതിയത്. എന്നാൽ, അപൂർവമായി മാത്രം ചെറിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണിക്ക് വിട്ടുകൊടുത്തിരുന്ന ചെങ്ങന്നൂർ മണ്ഡലത്തെ ചരിത്ര ഭൂരിപക്ഷത്തോടെ തളികയിൽ നൽകുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതാക്കൾക്കും പാർട്ടിയുടെ ഇൗ വലിയ വീഴ്ചക്ക് മറുപടി പറയേണ്ടിവരുമെന്നാണ് അണികൾ പറയുന്നത്. ഫലത്തിൽ ഇടതുസർക്കാറിെൻറ രണ്ടാം വാർഷികത്തിൽ യു.ഡി.എഫ് നൽകുന്ന ഉപഹാരമായി ചെങ്ങന്നൂർ വിജയം മാറിയെന്ന് കോൺഗ്രസ് പ്രവർത്തകർതന്നെ പറയുന്നു. യു.ഡി.എഫിന് ആധിപത്യമുള്ള പഞ്ചായത്തുകളിൽ എങ്ങനെ വോട്ടുകൾ മറുപക്ഷത്തേക്ക് പോയി എന്നത് ജില്ല കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ കീറാമുട്ടിയായ ചോദ്യമായി.
തന്നെ ആർ.എസ്.എസുകാരനായി ചിത്രീകരിച്ചു -വിജയകുമാർ
ചെങ്ങന്നൂർ: ഇടതുപക്ഷത്തിെൻറ വിജയം സാമുദായിക ധ്രുവീകരണത്തിലൂടെയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ പറഞ്ഞു. തന്നെ ആർ.എസ്.എസുകാരനായി ചിത്രീകരിച്ച് പൊതുജനമധ്യത്തിൽ സി.പി.എം പ്രചാരണം നടത്തി. സി.പി.എമ്മാണ് ന്യൂനപക്ഷ സംരക്ഷകരെന്നും പ്രചരിപ്പിച്ചു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും പാർട്ടി സംസ്ഥാന സെക്രട്ടറിയുമടക്കമുള്ളവർ ചെങ്ങന്നൂർ മണ്ഡലത്തിൽ 700 കോടിയുടെ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നതായും തെറ്റിദ്ധരിപ്പിച്ചു. പള്ളി നിർമാണമുൾെപ്പടെയുള്ളവയിലെ തർക്കങ്ങളിലും പ്രശ്നങ്ങളിലും ഇടപെടുകയും അവ പരിഹരിക്കാമെന്നുള്ള വാഗ്ദാനങ്ങളും അവർ നൽകി. ഇതൊക്കെയായിട്ടും 2016േലതിെനക്കാൾ യു.ഡി.എഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി വിജയകുമാർ പറഞ്ഞു.
വിജയ രഹസ്യം സി.പി.എമ്മിെൻറ ചിട്ടയായ പ്രവർത്തനം
കായംകുളം: സി.പി.എം ജില്ല സമ്മേളന പ്രവർത്തനങ്ങളുടെ ക്ഷീണം മാറുംമുമ്പ് ചെങ്ങന്നൂരിന് വണ്ടികയറിയ പ്രവർത്തകർ ജില്ല സെക്രട്ടറിയെ മികച്ച ഭൂരിപക്ഷത്തിൽ എം.എൽ.എയാക്കി മടങ്ങി. ജനുവരിയിൽ സമ്മേളനം കായംകുളത്ത് നടക്കുന്നതിനിടെയാണ് ചെങ്ങന്നൂർ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മരണവാർത്ത എത്തുന്നത്. പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് ചർച്ച പുരോഗമിക്കുേമ്പാൾ മത്സര സാധ്യതയുള്ളതിനാൽ സജി ചെറിയാൻ ഒഴിവാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇത് മറികടന്ന തീരുമാനമാണ് ഉണ്ടായത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജിയുടെ ദീർഘവീക്ഷണവും ചെങ്ങന്നൂർ വിജയത്തിെൻറ പ്രധാന ഘടകമാണ്.
ജനുവരി 15ന് ചുമതലയേറ്റ സജിയുടെ നേതൃത്വത്തിൽ 17 മുതൽ നടത്തിയ പ്രവർത്തനങ്ങളാണ് അമ്പരപ്പിക്കുന്ന വിജയത്തിന് വഴിമാറിയത്. സമ്മേളനത്തിന് ശേഷമുള്ള ആദ്യ ജില്ല കമ്മിറ്റി ജനുവരി അവസാനം ചെങ്ങന്നൂരിൽ ചേർന്നാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് മുമ്പുതന്നെ സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നൽകി. ഒാരോ പഞ്ചായത്തുകളും രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്തത്തിൽ രണ്ട് മേഖലകളാക്കി തിരിച്ചാണ് കമ്മിറ്റികൾ രൂപവത്കരിച്ചത്. ഒാരോ മേഖലയും ജില്ല കമ്മിറ്റി അംഗങ്ങളുടെ നിയന്ത്രണത്തിലാക്കി. താഴോട്ടുള്ള ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തന മേൽനോട്ടം മണ്ഡലത്തിന് പുറത്തുനിന്നുള്ള ഏരിയ കമ്മിറ്റി അംഗത്തിന് നൽകി. ബൂത്തുകൾ മൂന്ന് ബ്ലോക്കുകളായി തിരിച്ച് പുറത്തുനിന്നുള്ള ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് ഉത്തരവാദിത്തം ഏൽപ്പിച്ചു.
ചുമതല നിശ്ചയിക്കപ്പെട്ടവർ മേഖല കമ്മിറ്റി ഒാഫിസിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് പ്രവർത്തനങ്ങൾക്ക് പോയിരുന്നത്. ഒാരോ ദിവസവും അടുക്കും ചിട്ടയുമുള്ള പ്രവർത്തനങ്ങളും അവലോകനങ്ങളുമാണ് മികച്ച വിജയത്തിലേക്ക് ഇടതുപക്ഷത്തെ നയിച്ചത്. പ്രവർത്തന പോരായ്മകൾ വിലയിരുത്തിയാണ് അടുത്ത ദിവസത്തേക്കുള്ള പരിപാടികൾ നിശ്ചയിച്ചത്. ബൂത്തുകളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മ വിലയിരുത്തൽ നടത്തി ഇടതുപക്ഷത്തിന് ലഭിക്കുന്ന അമ്പത് വോട്ടുകൾ വീതം വിഭജിച്ച് സ്ക്വാഡുകളെ നിശ്ചയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഉച്ചക്ക് മുമ്പ് ഇവരെ വോട്ട് ചെയ്യിക്കാനുള്ള ഉത്തരവാദിത്തവും ഇൗ അടിസ്ഥാന ഗ്രൂപ്പിനായിരുന്നു. പുറത്തുനിന്നുള്ള ഏരിയ കമ്മിറ്റി അംഗമാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്.
സി.പി.എമ്മിെൻറ സംഘടന മെഷിനറിക്ക് ഒപ്പം ഇടതുമുന്നണി കൂടി ചേർന്നപ്പോൾ പഴുതടച്ച മുന്നേറ്റം നടത്താനായി. കർക്കശക്കാരനായ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററാണ് സി.പി.എമ്മിെൻറ സംഘടന സംവിധാനത്തെ നിയന്ത്രിച്ചത്. സമയക്രമം പാലിക്കാതിരുന്ന എം.എൽ.എമാർ അടക്കം നേതാക്കൾ ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിലെത്തി ഹാജർ ബുക്കിൽ ഒപ്പിട്ട് പ്രവർത്തനത്തിന് ഇറങ്ങേണ്ടി വന്ന സാഹചര്യവും ചരിത്രവിജയത്തിെൻറ ഘടകമാണ്. മന്ത്രിമാരും മുതിർന്ന നേതാക്കളും പെങ്കടുക്കുന്ന കുടുംബയോഗങ്ങൾ, വീട് കയറിയുള്ള പ്രവർത്തനം, പൊതുയോഗങ്ങൾ, മറ്റ് പ്രചാരണങ്ങൾ എന്നിവയെല്ലാം മികച്ച ആസൂത്രണത്തോടെയായിരുന്നു.
അതേസമയം ജില്ല സെക്രട്ടറി എന്ന നിലയിൽ സജി ചെറിയാൻ തുടങ്ങിെവച്ച ഇടപെടലുകൾ സ്ഥാനാർഥി കൂടിയായതോടെ ഇരട്ടി ഉത്തരവാദിത്തത്തോടെ നിർവഹിച്ചതും വിജയവഴി സുഗമമാക്കി. സമുദായ സംഘടനകളെയും മത്സരിക്കാത്ത രാഷ്ട്രീയ പാർട്ടികളെയും ഒപ്പം കൂട്ടുന്നതിലും അദ്ദേഹം വിജയിച്ചു. യു.ഡി.എഫ് ഒരിക്കൽ പോലും കാണാത്ത സമുദായ^രാഷ്ട്രീയ നേതാക്കളെ സജി ചെറിയാൻ പലതവണ കണ്ടു. പാർട്ടി സമ്മേളനത്തിെൻറ ദീർഘകാല പ്രവർത്തനങ്ങളുടെ സമാപ്തി ദിവസത്തിലാണ് ചെങ്ങന്നൂരിെൻറ തെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. എന്നാൽ, വിശ്രമിക്കാൻ സമയമില്ലെന്ന സന്ദേശത്തോടെ സമീപ മണ്ഡലത്തിലെ മുഴുവൻ പാർട്ടി മെംബർമാരെയും നേതൃത്വം ചെങ്ങന്നൂരിൽ എത്തിച്ചു. ചുമതലക്കാർക്ക് താമസ സൗകര്യം അടക്കം ഒരുക്കി. സർക്കാറിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് വിജയം അനിവാര്യമെന്ന തിരിച്ചറിവോടെ ചെങ്ങന്നൂരിൽ തമ്പടിച്ച് ചിട്ടയോടെ 131 ദിവസം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇടതുമുന്നണിയും സി.പി.എമ്മും ഇപ്പോൾ ആഘോഷിക്കുന്നത്.
നേതാക്കൾക്ക് ആഹ്ലാദം; അണികൾക്ക് ആേഘാഷം
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജയം നൽകിയ ആഹ്ലാദത്തിെൻറ അലയടികളാണ് മണ്ഡലത്തിെൻറ എല്ലാ ഭാഗങ്ങളിലും നിറയുന്നത്. കുട്ടികൾ മുതൽ വയോധികർ വരെ വിജയസൂചകമായുള്ള പ്രകടനങ്ങളിൽ പെങ്കടുത്തു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സജി ചെറിയാനുവേണ്ടി പ്രചാരണം നടത്താൻ എത്തിയവരിൽ കുറച്ചുപേർ വ്യാഴാഴ്ചയാണ് മണ്ഡലം വിട്ടത്. വോെട്ടണ്ണൽ കഴിഞ്ഞശേഷം നടന്ന ആഹ്ലാദാരവങ്ങളിലും അവർ പങ്കാളികളായി.
മന്ത്രി ജി. സുധാകരൻ ഉൾപ്പെടെ നേതാക്കൾ വോെട്ടണ്ണൽ കേന്ദ്രത്തിൽ എത്തി സജി ചെറിയാനുമൊത്ത് സന്തോഷം പങ്കിട്ടു. രണ്ടര മാസത്തോളം നീണ്ട പ്രചാരണ പരിപാടികൾക്ക് എൽ.ഡി.എഫിെൻറ ഭാഗത്തുനിന്ന് ചെങ്ങന്നൂരിൽ എത്താത്തവർ ചുരുക്കമായിരുന്നു. മുതിർന്നവർ മുതൽ തുടക്കക്കാർ വരെ തങ്ങളുടേതായ പങ്കാളിത്തം കാണിച്ചുകൊടുത്തു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനായിരുന്നു പ്രധാന ചുമതല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങി സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ സാന്നിധ്യം ചെങ്ങന്നൂരിൽ പ്രവർത്തകർക്ക് ദിശാബോധം നൽകിയിരുന്നു. കൂടാതെ സി.എസ്. സുജാതയുടെ നേതൃത്വത്തിലുള്ള വനിത സംഘവും നല്ല പ്രവർത്തനം കാഴ്ചവെച്ചു. അതോടൊപ്പം ചെങ്ങന്നൂരിലെ എം.എച്ച്. റഷീദ് ഉൾപ്പെടെയുള്ള നേതാക്കൾക്കും വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക-ജില്ലതല നേതാക്കൾ, മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ എന്നിവരെല്ലാം സജി ചെറിയാെൻറ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ജില്ല സെക്രട്ടറി സ്ഥാനം ഒഴിയും; ആർ. നാസർ തുടർന്നേക്കും
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സജി െചറിയാൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനം ഒഴിയും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സജി ചെറിയാൻ അവധിയിലായിരുന്നു. പിന്നീട് സെക്രേട്ടറിയറ്റ് അംഗം ആർ. നാസറിനായിരുന്നു താൽക്കാലിക ചുമതല നൽകിയത്. സജി ചെറിയാെൻറ പിൻഗാമിയായി നാസർ ചുമതലയിൽ തുടരാനാണ് സാധ്യത. ഇക്കാര്യത്തിൽ മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് െഎസക് ഉൾപ്പെടെയുള്ള നേതാക്കളുടെ താൽപര്യവും പരിഗണിക്കപ്പെടും.
വികസന പദ്ധതികൾ പൂർത്തീകരിക്കും -സജി ചെറിയാൻ
ചെങ്ങന്നൂർ: ചെങ്ങന്നൂരിെൻറ സമഗ്ര വികസനം ലക്ഷ്യമാക്കി തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുമെന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സജി െചറിയാൻ. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് തുടങ്ങിയത്. അതോടൊപ്പം പ്രഖ്യാപിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ പ്രകടനപത്രികയിൽ വ്യക്തമാക്കിയ പദ്ധതികളും നടപ്പാക്കുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
മാണി വന്നിട്ടും യു.ഡി.എഫ് കരകയറിയില്ല
ആലപ്പുഴ: ചെങ്ങന്നൂരിൽ പ്രചാരണത്തിെൻറ അവസാനം കെ.എം. മാണി യു.ഡി.എഫിന് വോട്ട് അഭ്യർഥിച്ചിട്ടും സ്ഥാനാർഥി ഡി. വിജയകുമാറിന് കരകയറാൻ കഴിഞ്ഞില്ല. അതേസമയം, കേരള കോൺഗ്രസ് എം പ്രവർത്തകരുടെ വോട്ട് തങ്ങൾക്ക് ലഭിച്ചതായി എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ അവകാശപ്പെട്ടു. കെ.എം. മാണിയും പ്രവർത്തകരും ചെങ്ങന്നൂരിൽ നിർണായക സ്വാധീനമുള്ളവരാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും ബി.െജ.പിയും ഒരുപോലെ വിശ്വസിച്ചിരുന്നു. അതിനാൽ മാണിയെ പലതവണ കണ്ട് വോട്ട് അഭ്യർഥിച്ചു. മാണിക്കെതിരെ വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും നിലപാട് ശക്തമാക്കിയതോടെയാണ് യു.ഡി.എഫ് പാളയത്തിലേക്ക് എത്തിയത്.
എന്നാൽ, അതുകൊണ്ട് യു.ഡി.എഫിന് ഒരു ഗുണവും ഉണ്ടായില്ല. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ ലീഡ് നേടിയത് എൽ.ഡി.എഫാണ്. അവർ ഭരണത്തിലുള്ള പഞ്ചായത്തും യു.ഡി.എഫിനെ തുണച്ചില്ല. ഫലത്തിൽ മാണിയുമായുള്ള അവസാനവട്ട ചങ്ങാത്തം യു.ഡി.എഫിന് നഷ്ടകച്ചവടമായി മാറി. ആഴ്ചകൾക്ക് മുേമ്പ ഇടതുപക്ഷവുമായി പറഞ്ഞുറപ്പിച്ചിരുന്ന കേരള കോൺഗ്രസ് എം വോട്ടുകൾ ഒന്നുംതന്നെ മാണിയുടെ ചെങ്ങന്നൂർ വരവോടെ നഷ്ടമായില്ലെന്നാണ് സജി െചറിയാെൻറ വാക്കുകൾ വ്യക്തമാക്കുന്നത്.
ചെങ്ങന്നൂരിലേത് രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകൾ -മാണി
േകാട്ടയം: രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകളാണ് ചെങ്ങന്നൂരിൽ ഉണ്ടായതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. അടിയൊഴുക്കുകളും അട്ടിമറികളും ജനവിധിയെ ബാധിച്ചു. തെരഞ്ഞെടുപ്പിൽ ജയ-പരാജയങ്ങൾ സ്വാഭാവികമാണ്. പരാജയകാരണം ബന്ധപ്പെട്ടവർ പരിശോധിക്കണം. കേരള കോൺഗ്രസ് ആത്മാർഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ദൗത്യം പൂർത്തീകരിച്ചു. ഒരു ഉപതെരഞ്ഞെടുപ്പ് വിജയത്തെ സർക്കാറിെൻറ വിലയിരുത്തലായി കാണാനാകില്ല. ഉപെതരഞ്ഞെടുപ്പും മുന്നണി പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്നണി പ്രവേശനമൊക്കെ പൊതുതെരഞ്ഞെടുപ്പ് സമയത്താണ്. അതിന് ഇനിയും സമയമുണ്ടല്ലോ. കാനം രാജേന്ദ്രെൻറ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ അൽപന് അർഥം കിട്ടിയാൽ അർധരാത്രിയിൽ കുട പിടിക്കും. അങ്ങനെ ചെയ്യാതിരുന്നാൽ മതിയെന്നും മാണി പറഞ്ഞു.
പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും എൽ.ഡി.എഫ് മുന്നിൽ
ചെങ്ങന്നൂര്‍: നിയമസഭ മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിലും ഏക നഗരസഭയിലും എൽ.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വ്യക്തമായ ആധിപത്യം നേടിയാണ് ചരിത്രം കുറിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ തിരുവന്‍വണ്ടൂരില്‍ ബി.ജെ.പിയും പാണ്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫിനുമായിരുന്നു മേല്‍ക്കൈ. മാന്നാര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നിവിടങ്ങളിൽ ഇടതു മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ട ഉപതെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് എല്ലായിടത്തും ഇടതുമുന്നണി ഒരേ പോലെ വൻനേട്ടം കൈവരിക്കാനായത് മറ്റു മുന്നണികളെ അമ്പരപ്പിച്ചു.
മാന്നാര്‍ പഞ്ചായത്ത്
ആദ്യ ഫലം വന്ന ഇവിടെ 2768 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചതോടെ എല്‍.ഡി.എഫ് ക്യാമ്പുകൾ ആവേശത്തിലായി. കഴിഞ്ഞ തവണ 440 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു എല്‍.ഡി.എഫിന്. ഇക്കുറി 2253 വോട്ടിെൻറ വർധനയുണ്ടായപ്പോള്‍ യു.ഡി.എഫിന് 75 വോട്ടുകളും എ ന്‍.ഡി.എയ്ക്ക് 1130 വോട്ടും കുറഞ്ഞു.ഉമ്മൻചാണ്ടിയുടെ കുടുംബ വീടായ വള്ളക്കാലിൽ പ്രദേശം ഈ മാന്നാറിലാണ്.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്
ഈ പഞ്ചായത്തിലെ മുന്നേറ്റമാണ് എൽ.ഡി.എഫിനെ ശ്രദ്ധേയമാക്കിയത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായി ഇവിടെ അധികാരത്തിൽ വന്ന ബി.ജെ.പി പഞ്ചായത്ത് ഭരണ സമിതിയെ യു.ഡി.എഫും എൽ.ഡി.എഫും താഴെയിറക്കി കേരള കോൺഗ്രസ് എമ്മിെൻറ പ്രസിഡൻറിന് പിന്തുണ നൽകുകയായിരുന്നു. മൂന്നാം സ്ഥാനത്ത് എത്താറുള്ള ഇവിടെ എൽ.ഡി.എഫിന് വൻ ഭൂരിപക്ഷം ലഭിച്ചു. 618 വോട്ടുകൾ നേടിയ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 1210 വോട്ട് കൂടി. എന്‍.ഡി.എയ്ക്ക് 98 വോട്ടും യു.ഡി.എഫിന് 667 വോട്ടും കുറഞ്ഞു. മൂന്ന് മുന്നണികൾക്കും രണ്ട് വർഷത്തിനുള്ളിൽ ലഭിച്ച വ്യത്യാസം: എല്‍.ഡി.എഫ്.: 2315 - 3525, യു.ഡി.എഫ്.: 3574 - 2907, എന്‍.ഡി.എ.: 3603 - 3505.
ചെങ്ങന്നൂര്‍ നഗരസഭ
എല്‍.ഡി.എഫിന് 621 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് 409 വോട്ടിന് ഇവിടെ മുന്നിലായിരുന്നു. ഇക്കുറി എല്‍.ഡി.എഫിന് 1323 വോട്ട് വർധിച്ചപ്പോള്‍ യു.ഡി.എഫിന് 300 വോട്ടുകൂടി. എന്‍.ഡി.എയുടെ 870 വോട്ടിെൻറ കുറവ് സംഭവിച്ചു.
പാണ്ടനാട് പഞ്ചായത്ത്
എല്‍.ഡി.എഫിന് 649 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ യു.ഡി.എഫ് 288 വോട്ടിന് മുന്നില്‍ നിന്ന പഞ്ചായത്താണിത്. എല്‍.ഡി.എഫിന് 721 വോട്ട് കൂടിയപ്പോള്‍ യു.ഡി.എഫിന് 216 വോട്ടും എന്‍.ഡി.എയ്ക്ക് 129 വോട്ടും കുറഞ്ഞു.
മുളക്കുഴ പഞ്ചായത്ത്
സജി ചെറിയാെൻറ തട്ടകമായ ഇവിടെ എല്‍.ഡി.എഫിന് 4205 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണത്തെ 2291 വോട്ടിെൻറ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് പഴങ്കഥയാക്കിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 2,176 വോട്ടുകള്‍ എല്‍.ഡി.എഫിന് പഞ്ചായത്തില്‍ കൂടി. യു.ഡി.എഫിന് 262 വോട്ടുകള്‍ വർധിച്ചു. എന്‍.ഡി.എയ്ക്ക് 917 വോട്ടുകള്‍ കുറഞ്ഞു.
ആലാ പഞ്ചായത്ത്
എല്‍.ഡി.എഫിന് 850 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ 440 വോട്ടിനായിരുന്നു എല്‍.ഡി.എഫ് മുന്നില്‍ നിന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 617 വോട്ടുകള്‍ എല്‍.ഡി.എഫിന് വർധിച്ചപ്പോള്‍ 207 വോട്ടുകള്‍ യു.ഡി.എഫിന് കൂടി. എന്‍.ഡി.എയ്ക്ക് 300 വോട്ടുകള്‍ കുറഞ്ഞു.
പുലിയൂർ പഞ്ചായത്ത്
എല്‍.ഡി.എഫിന് 606 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എന്‍.ഡി.എ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍.ഡി.എഫിന് 1095 വോട്ടുകള്‍ വർധിച്ചപ്പോള്‍ യു.ഡി.എഫിന് 1,032 വോട്ടുകള്‍ കൂടി. എന്‍.ഡി.എയ്ക്ക് 947 വോട്ടുകള്‍ കുറഞ്ഞു.
ബുധനൂര്‍ പഞ്ചായത്ത്
എല്‍.ഡി.എഫിന് 2,766 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 1,594 വോട്ടുകളായിരുന്നു. അത്തവണ രണ്ടാം സ്ഥാനത്തായിരുന്ന എന്‍.ഡി.എ. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാള്‍ യു.ഡി.എഫിന് 34 വോട്ടുകള്‍ വർധിച്ചപ്പോള്‍ എന്‍.ഡി.എയ്ക്ക് 331 വോട്ടുകള്‍ കുറഞ്ഞു. എല്‍.ഡി.എഫിന് 1128 വോട്ടുകള്‍ വർധിച്ചു.
ചെന്നിത്തല പഞ്ചായത്ത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിൽ എല്‍.ഡി.എഫിന് 2403 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ 1130 വോട്ടിനായിരുന്നു എല്‍.ഡി.എഫ്. മുന്നില്‍ നിന്നത്. എല്‍.ഡി.എഫിന് മുന്‍പ്രാവശ്യത്തേക്കാള്‍ 1,788 വോട്ടും യു.ഡി.എഫിന് 515 വോട്ടും കൂടി. എന്‍.ഡി.എയുടെ 1034 വോട്ടുകള്‍ കുറഞ്ഞു.
ചെറിയനാട് പഞ്ചായത്ത്
എല്‍.ഡി.എഫിന് 802 വോട്ടിെൻറ ഭൂരിപക്ഷം. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 1,114 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എ ന്‍.ഡി.എ. ഇക്കുറി മൂന്നാം സ്ഥനത്തേക്ക് തള്ളപ്പെട്ടു. എ ല്‍.ഡി.എഫിന് 796 വോട്ടും യു.ഡി.എഫിന് 366 വോട്ടും കൂടി. എന്‍.ഡി.എയുടെ 678 വോട്ടുകള്‍ കുറഞ്ഞു.
വെണ്‍മണി പഞ്ചായത്ത്
ശ്രീധരൻ പിള്ളയുടെ സ്വദേശമായ ഇവിടെ എല്‍.ഡി.എഫിന് 3046 വോട്ടിെൻറ ഭൂരിപക്ഷം കിട്ടി. കഴിഞ്ഞ തവണ 658 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു എല്‍.ഡി.എഫിന്. അന്ന് രണ്ടാം സ്ഥാനത്ത് വന്ന എന്‍.ഡി.എ. ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എല്‍.ഡി.എഫിന് 1,887 വോട്ടുകള്‍ വർധിച്ചപ്പോള്‍ യു.ഡി.എഫിന് 136 വോട്ടുകളും എന്‍.ഡി.എയ്ക്ക് 769 വോട്ടുകളും കുറഞ്ഞു.
മോഹിച്ച ഇരിപ്പിടത്തിലേക്ക് തിളക്കവുമായി സജി
ആലപ്പുഴ: സി.പി.എമ്മിെൻറ കരുത്തുറ്റ നേതാവായി വളരുേമ്പാഴും മനസ്സിൽ ജന്മനാടിെൻറ ജനപ്രതിനിധിയാകണമെന്ന സ്വപ്നം ഒളിഞ്ഞുകിടന്നു സജി ചെറിയാനിൽ. 2006ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും തോറ്റ് പിൻവാങ്ങി. എങ്കിലും അവസരത്തിനായി കാത്തിരുന്നു. അത് ഉചിതമായ സമയത്ത് എത്തി.
ലക്ഷ്യത്തിനായി നന്നായി പ്രയത്നിച്ചതിെൻറ ഫലമാണ് ചെങ്ങന്നൂരിൽ കണ്ടത്. വിഭാഗീയത നിറഞ്ഞ സി.പി.എം രാഷ്ട്രീയത്തിൽ ഏകോപിപ്പിച്ച് എല്ലാവരെയും കൊണ്ടുപോകാൻ കഴിയുന്ന പാടവം സജി ചെറിയാൻ എന്ന നേതാവിന് എന്നും തുണയായി. നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയും പ്രവർത്തകരുടെ ശക്തമായ പ്രവർത്തനവും കൂടിയായപ്പോൾ ചെങ്ങന്നൂർ വിജയം ചരിത്രം കൊത്തിവെക്കപ്പെട്ടു.
സജി ചെറിയാൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനം വഹിക്കുേമ്പാഴാണ് ചെങ്ങന്നൂർ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മരണം. ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാനെ സ്ഥാനാർഥിയാക്കിയ പാർട്ടി നേതൃത്വത്തിന് തെറ്റിയില്ല. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരും നേതാക്കളും ചുവട് പിഴക്കാതെ പണിയെടുത്തു.
എസ്.എഫ്.െഎയിലൂെടയായിരുന്നു സജി ചെറിയാെൻറ രാഷ്ട്രീയ തുടക്കം. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി. എസ്.എഫ്.െഎ കേന്ദ്ര കമ്മിറ്റിയിൽ വരെ എത്തി. യുവജന സംഘടനയിലും പിന്നീട് സി.പി.എമ്മിലും ജില്ലയിൽ നേതൃനിരയിലെത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. അതോെടാപ്പമാണ് ജീവകാരുണ്യമേഖലയിലെ സാന്നിധ്യം. ക്രിസ്റ്റീനയാണ് ഭാര്യ. ഡോ. നിത്യ എസ്. ചെറിയാൻ, ഡോ. ദൃശ്യ എസ്. ചെറിയാൻ, ശ്രവ്യ എസ്. ചെറിയാൻ എന്നിവരാണ് മക്കൾ.
ശോഭന ജോർജിന് മധുര പ്രതികാരം
ആലപ്പുഴ: സജി ചെറിയാൻ വിജയഭേരി മുഴക്കുമ്പാൾ ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് നിശ്ശബ്ദപ്രചാരണം നടത്തിയ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന ശോഭന ജോർജിന് മധുര പ്രതികാരത്തിെൻറ സംതൃപ്തിയാണ്. ഒരു വ്യാഴവട്ടക്കാലം കോൺഗ്രസിെൻറ പടിക്ക് പുറത്തിരുന്ന ശോഭന ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് സജി ചെറിയാന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പാളയത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ സ്വതന്ത്രയായി നിന്ന് സി.പി.എം സ്ഥാനാർഥിക്ക് പരോക്ഷ സഹായം ചെയ്തിരുന്നു. സജി ചെറിയാെൻറ വിജയം ജനാധിപത്യത്തിെൻറ വിജയമാെണന്നും സ്ത്രീകളെ ആക്ഷേപിച്ച് നുണപ്രചാരണം നടത്തിയവർക്കുള്ള മറുപടിയുമാെണന്നും ശോഭന പറഞ്ഞു.
രാഷ്ട്രീയ പ്രബുദ്ധത വാനോളം ഉയർത്തി –െഎ.എൻ.എൽ
കോഴിക്കോട്: കേരളത്തിെൻറ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കൽകൂടി വാനോളം ഉയർത്തുന്നതാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഇത് വരാനിരിക്കുന്ന രാഷ്ട്രീയ പൊളിച്ചെഴുത്തിന് മുന്നോടിയാണ്. ബി.ജെ.പിയെ ചെറുത്തുതോൽപിക്കുന്ന കാര്യത്തിൽ മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളും എൽ.ഡി.എഫിന് പിന്നിൽ ആത്മാർഥമായി അണിനിരന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും യു.ഡി.എഫിനെ കൈവിട്ടതിെൻറ പ്രതിഫലനമാണ് കണ്ടത്. വർഗീയ കാർഡ് ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ഹീനപദ്ധതിയാണ് എൽ.ഡി.എഫ് തകർത്തതെന്നും പ്രസ്താവനയിൽ പറഞ്ഞു.
സമരം: ആശങ്ക ഉയർത്തി തപാൽ വോട്ട്
ആലപ്പുഴ: തപാൽ സമരം മൂലം തപാല്‍ വോട്ടുകൾ കൃത്യസമയത്തിന് കൗണ്ടിങ് സ്റ്റേഷനിൽ എത്താതിരുന്നത് വോെട്ടണ്ണലിെൻറ ആദ്യനിമിഷങ്ങളിൽ ആശങ്ക ഉയർത്തി. തപാൽ വോട്ട് വാങ്ങിയ 792 പേരിൽ വെറും 42 എണ്ണം മാത്രമെ തിരികെ എത്തിയുള്ളൂ. വിജയിയുടെ ഭൂരിപക്ഷം 792 അല്ലെങ്കിൽ അതിൽ കുറവോ ആയാൽ ഫലം നിയമയുദ്ധത്തിന് വഴി തെളിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വിജയിയുടെ ഭൂരിപക്ഷം 20,000ത്തിൽ അധികമായതിനാൽ പ്രശ്നം ഉദിച്ചില്ല. ലഭിച്ച വോട്ടുകളിൽ 41 എണ്ണം സജി ചെറിയാനും ഒരെണ്ണം പി.എസ്. ശ്രീധരന് പിള്ളക്കുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.