മലപ്പുറം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മലപ്പുറത്തുകാരനായ എ. വിജയരാഘവനെ തേടി എൽ.ഡി.എഫ് കൺവീനർ സ്ഥാനം. പാലോളി മുഹമ്മദ്കുട്ടിക്കുശേഷം രണ്ടാം തവണയാണ് മലപ്പുറത്തുനിന്ന് എൽ.ഡി.എഫ് കൺവീനറുണ്ടാകുന്നത്. 2001 മുതൽ 2006 വരെയാണ് അദ്ദേഹം ഇടതുമുന്നണി കൺവീനറായിരുന്നത്. അടിയന്തരാവസ്ഥ നാളുകളില്‍ കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായ വിജയരാഘവൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡൻറ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിേക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1989ല്‍ പാലക്കാടുനിന്ന് ലോക്സഭയിലെത്തി.
998ലും 2004ലും രാജ്യസഭാംഗമായി. പാര്‍ലമെൻറിെൻറ വിവിധ സമിതികളിൽ അംഗമായി പ്രവര്‍ത്തിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് പരാജയപ്പെട്ടു. പത്തു വർഷത്തിലധികമായി ഒാൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂനിയൻ ദേശീയ സെക്രട്ടറിയാണ്. സി.പി.എം കേന്ദ്ര സെക്രേട്ടറിയറ്റിലും അംഗമായിരുന്നു.
മലപ്പുറം ചെമ്മങ്കടവ് കർഷകതൊഴിലാളിയായ ആലമ്പാടന്‍ പറങ്ങോടെൻറയും കോട്ടക്കൽ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ചിലാണ് ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ കുറഞ്ഞ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വക്കീല്‍ ഗുമസ്തനുമായി. മലപ്പുറം ഗവ. കോളജില്‍നിന്ന് ബി.എ ഇസ്ലാമിക ചരിത്രത്തില്‍ റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. തൃശൂർ കോർപറേഷൻ മുൻ മേയർ പ്രഫ. ആര്. ബിന്ദുവാണ് ഭാര്യ. മകന്: ഹരികൃഷ്ണന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.