അയോഗ്യത: കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ്

അഴീക്കോട്: യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. സൂക്ഷ്മ പരിശോധന ഘട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥി കെ. വി സുമേഷ് ആവശ്യമുന്നയിച്ചത്.

ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈകോടതി വിധി ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഹൈകോടതിയുടെ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. എന്നാൽ സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് കെ. വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം.

സുപ്രീകോടതി അഭിഭാഷകരായ പി.വി ദിനേശ് കെ.വി സുമേഷിന് വേണ്ടിയും ഹാരിസ് ബീരാൻ ഷാജിക്കു വേണ്ടിയും ഹാജരായി.

Tags:    
News Summary - LDF demands rejection of KM Shaji's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.