ചെങ്ങന്നൂർ: നവമാധ്യമങ്ങളിൽ പോരാളി ഷാജി എന്ന വ്യാജ അക്കൗണ്ടുകളിൽ ചെങ്ങന്നൂർ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ പേരും ഫോട്ടോയും ഉപയോഗിച്ച് നിർമിച്ച പോസ്റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചാരണം തരംതാഴ്ന്നതും സമുദായ സൗഹാർദം തകർക്കാൻ ബോധപൂർവം നിർമിച്ചതുമാണെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ.
പോസ്റ്റിെൻറ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിനടക്കം പരാതി നൽകിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ.പി. വിശ്വംഭരപ്പണിക്കർ എന്നിവർ പറഞ്ഞു. സൈബർ ഇടങ്ങളിൽ സി.പി.എം അനുകൂല പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടാണ് പോരാളി ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.