കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്നിന് വൈകീട്ട് ആറിന് കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമaന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മൂന്നുമുതൽ 14 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. തുടർaന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന പ്രദർശന വിപണന മേളകൾക്കാണ് കണ്ണൂരിൽ തുടക്കമാവുക. എല്ലാ ദിവസവും കലാ സാംസ്കാരിക സന്ധ്യയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.