കണ്ണൂർ: കേന്ദ്ര സർക്കാറിെൻറ അംഗീകാരം കിട്ടിയാൽ ഇടതുപക്ഷം കെ റെയില്‍ നടപ്പിലാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യു.ഡി.എഫും ബി.ജെ.പിയും കൂടി പൊളിച്ചു. കെ റെയിലിലൂടെ കണ്ടത് 50 വർഷത്തിെൻറ വളർച്ചയാണ്. അതിനെയാണു പാരവച്ചതെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
കെ റെയിൽ യാഥാർത്ഥ്യമായാൽ 39 ട്രെയിൻ തിരുവനന്തപുരത്തുനിന്നും കാസർകോടേക്കും 39 എണ്ണം തിരിച്ചുമുണ്ടാകും. ഓരോ 20 മിനിറ്റു കൂടുമ്പോഴും അടുത്ത ട്രെയിൻ വരും. പാച്ചേരീന്ന് ഒരു ബസിനു തളിപ്പറമ്പ് പോകണമെങ്കിൽ എത്ര സമയം കാത്തിരിക്കണം. കാസർകോടുനിന്നു കയറിയാൽ മൂന്ന് മണിക്കൂർ 54 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത് എത്തും. കണ്ണൂരുനിന്നു കൊച്ചിക്കു പോവാൻ ഒന്നരമണിക്കൂർ മതി. ഇവിടെനിന്നു ചായയും കുടിച്ചു അവിടെനിന്നു ഭക്ഷണവും കഴിച്ചു തിരിച്ചുവരാൻ പറ്റുന്ന സാഹചര്യമാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ. 50 കൊല്ലത്തിന്റെ വളർച്ചയാണ് കെ റെയിലിലൂടെ കണ്ടത്. അതിനെയാണു പാര വച്ചത്. പിണറായി വിജയൻ സർക്കാർ ഇതുപോലെ മുന്നോട്ടു പോയാൽ നമ്മുടെ കാര്യം പോക്കാണെന്നു കരുതി ഇനിയൊരു വികസപ്രവർത്തനവും കേരളത്തിൽ നടന്നുകൂടായെന്ന് അവർ തീരുമാനിച്ചിരിക്കയാണ്. ഇതുപോലെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.