കണ്ണൂർ: കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് സമരങ്ങളോട് തികഞ്ഞ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയിൽ സമരത്തിനെതിരായി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമർശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലർജിയാെണന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമരത്തെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്നത്തിൽ പ്രദേശവാസികളോട് സംസാരിച്ച് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ വിദ്യാഭ്യാസ മേഖല എൽ.ഡി.എഫ് സർക്കാർ കച്ചവടക്കാർക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. പാവെപ്പട്ടവർക്ക് വിദ്യാഭ്യാസം അന്യമാക്കിയത് സർക്കാറിെൻറ തെറ്റായ നടപടിയാണ്.
സ്വാശ്രയമാനേജ്മെൻറുകളുമായി സംസാരിക്കാനുള്ള സർക്കാറിെൻറ അധികാരം കോടതി റദ്ദാക്കിയിരിക്കുന്നു. ഇനി സർക്കാർ വിളിച്ചാൽ മാനേജ്മെൻറുകൾ വരേണ്ടതില്ല. കോടതിയുടെ ഇൗ നടപടിക്കെതിരെ ഉടൻ അപ്പീൽ പോകണം. ഇൗയിടെയായി സർക്കാറിെൻറ കേസുകളെല്ലാം കോടതിയിൽ പരാജയെപ്പടുകയാണ്. സർക്കാർ മാനേജ്മെൻറുകളുമായി ഒത്തുകളിക്കുകയാെണന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.