തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ രണ്ടാംനിര കളിക്കുന്ന കോൺഗ്രസിന ് സംസ്ഥാനത്ത് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സി.പി.െഎ അഖിലേന്ത്യ ജനറൽ സെക്രട്ട റി എസ്. സുധാകർ റെഡ്ഡി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എ ൽ.ഡി.എഫിെൻറ തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസുമായി എൽ.ഡി.എഫ് സർക്കാർ പോരാട്ടത്തിലാണ്. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. സ്ത്രീകളുടെ ലിംഗനീതി ഉറപ്പ്വരുത്തുന്നതാണ് വിധി. ഇതിനെയാണ് കോൺഗ്രസും ബി.ജെ.പിയും എതിർക്കുന്നത്. ഡൽഹിയിലെ ആർ.എസ്.എസ്, കോൺഗ്രസ് നേതാക്കൾ വിധിെയ സ്വാഗതം ചെയ്തെങ്കിലും കേരളത്തിൽ അവർ എതിർത്തത് എൽ.ഡി.എഫ് ഇവിടെ ഭരിക്കുന്നതിനാലാണ്. മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പ്രവേശനം നടപ്പാക്കിയ ബി.ജെ.പിയാണ് ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജാഥ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണന് സുധാകർ റെഡ്ഡി പതാക കൈമാറി. എൽ.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രൻ, എ. വിജയരാഘവൻ, എ.കെ. ബാലൻ, സി. ദിവാകരൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, ജാഥ അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.എൽ.ഡി.എഫ് വടക്കൻ മേഖല യാത്ര ശനിയാഴ്ച ഉപ്പളയിൽനിന്നാരംഭിക്കും. വൈകീട്ട് നാലിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യുമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ കാസർേകാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.