കോട്ടയം: കോട്ടയത്തെ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. അവിശ്വാസം പാസായതോടെയാണ് യു.ഡി.എഫ് ഭരണം നഷ്ടമായത്.
ബി.ജെ.പി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി.ജി. വിജയന്‍ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. 15 അംഗങ്ങളിൽ എട്ടുപേർ അനുകൂലമായി വോട്ടു ചെയ്തു. നേരത്തേ ബി.ജെ.പി പിന്തുണയിലാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇതോടെ യു.ഡി.എഫ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എൽ.ഡി.എഫ് കൺവീനർ അശോക് കുമാർ പൂതമന പ്രതികരിച്ചു.
വൈസ് പ്രസിഡന്റിനെതിരായുള്ള അവിശ്വാസ നടപടികൾ ഉച്ചക്കുശേഷം നടക്കും. ബി.ജെ.പി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പ്രസിഡന്റായപ്പോൾ ബി.ജെ.പിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സി.പി.എം -മൂന്ന്,
കേരള കോണ്‍ഗ്രസ് (എം)- നാല്,
കേരള കോണ്‍ഗ്രസ് -മൂന്ന്,
ബി.ജെ.പി -5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.