തൃശൂർ: പെരുമ്പിലാവ് കൊലപാതകം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. പ്രതികൾ എല്ലാവരും ലഹരി കടത്ത് കേസുകളിൽ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു.
ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്. തൃശൂർ പെരുമ്പിലാവിൽ വെള്ളിയാഴ്ച രാത്രയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്.
കേസിൽ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ഉള്ള ബാദുഷ അടക്കം നാല് പേർ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖിൽ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍. റെന്‍റ് എ കാറിനെ ചൊല്ലി പോർവിളി നടന്നതായും അക്ഷയ് എത്തിയത് വടിവാളുമായാണ്. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്കു കാരണമായെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.