Shibu Meeran

‘ഇ.എം.എസിന്റെ വിരലടയാളം പതിഞ്ഞ പഴയ തോക്കുണ്ടാവും എ.കെ.ജി സെന്ററിന്റെ മച്ചും പുറത്ത്.. അത് തേടി പിടിച്ച് ഈ പാവങ്ങളെ വെടിവച്ച് വീഴ്ത്തൂ സഖാക്കളേ...’ ഷിബു മീരാൻ

ആശവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കത്തതിനെതിരെ രൂക്ഷമായി വിമർശിച്ച് മുസ്‍ലീം യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് ഷിബു മീരാൻ. ​ഇ.എം.എസിന്റെ വിരലടയാളം പതിഞ്ഞ പഴയ ഒരു തോക്കുണ്ടാവും എ.കെ.ജി സെന്ററിന്റെ മച്ചും പുറത്ത്.. ചന്ദനതോപ്പിൽ കൂലി കൂട്ടി ചോദിച്ച തൊഴിലാളിയെ വെടിവച്ച് വീഴ്ത്തിയ തോക്ക്.. അത് തേടി പിടിച്ച് ഈ പാവങ്ങളെ വെടിവച്ച് വീഴ്ത്തൂ സഖാക്കളേ.. പിണറായി വിജയൻ്റെ നവകേരളത്തിന് കുരുതി പാവം ആശമാരുടെ ചോരകൊണ്ടാവട്ടെ ... ഒന്നുറപ്പ്... പകലന്തിയോളം പണിയെടുക്കുന്നവരുടെ സമരത്തെ കൊഞ്ഞനം കുത്തുന്നവർക്ക് വേണ്ടി... കാലം ഒരു നെരിപ്പോടൊരുക്കുന്നുണ്ട്.. അതിൽ വെന്തു വെണ്ണീറാവാൻ മാത്രമേ വരൂ... ഇവരുടെ പി.ആർ പെരും നുണകൾ...ക്യൂട്ട്നെസ് ഉള്ള പി.ആർ വർക്കാണ് സാറേ ഇവരുടെ മെയിനെന്നാണ് ഷിബു മീരാന്റെ കുറ്റപ്പെടുത്തൽ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

കുറിപ്പ് രൂപത്തിൽ

ക്യൂട്ട്നെസ് ഉള്ള പി ആർ വർക്ക് ആണ് സാറേ ഇവരുടെ മെയിൻ.... എനിക്ക് ഉപ്പുമാവ് വേണ്ട, ബിർണാണിം ചിക്കനും വേണം... ഇങ്ങനെ പറയുന്ന അംഗൻവാടിയിലെ ഒരു കുഞ്ഞിൻ്റെ ക്യൂട്ട് വീഡിയോ മാസങ്ങൾക്ക് മുൻപ് വൈറലായിരുന്നു കേരളത്തിൽ..വീഡിയോ കണ്ടതോടെ ഇതിലൊരു പി ആർ സാധ്യത കണ്ട ആരോഗ്യ മന്ത്രി രണ്ട് ലോഡ് ക്യൂട്ട്നെസ് വാരി വിതറി അമ്മ മനസോടെ ചാടി വീണു, ഉപ്പുമാവ് മാറ്റി ബിർണാണി കൊടുക്കുമെന്ന് പ്രഖ്യാപിച്ചു...

ഇത്ര മാത്രം കരുതലുള്ള കേരള ആരോഗ്യ മന്ത്രി ആശമാരുടെ ജീവിതസമരത്തെ അധിഷേപിക്കുന്നതെന്ത് കൊണ്ടായിരിക്കും എന്ന ചോദ്യം കൗതുകകരമാണ്... ഏത് പ്രശ്നത്തെയും പി ആർ സാധ്യതയുടെ ദൂതക്കണ്ണാടിയിലൂടെ നോക്കി അവിടെ ഒരു ടീച്ചറമ്മ 2 വിന് സാധ്യതയുണ്ടെങ്കിലേ ആരോഗ്യ മന്ത്രി ഇടപെടുകയുള്ളു.. അത്തരമൊരു സാധ്യത തേടിയാണ് യഥാർത്ഥ ഉദ്ദേശ്യം ക്യൂബൻ പ്രതിനിധികളെ കാണലായിരുന്നുവെങ്കിലും അത് മറച്ച് വച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണ് പോകുന്നത് എന്ന പ്രതീതി അവർ ബോധപൂർവ്വം സൃഷ്ടിച്ചത്.. ഇൻസൻ്റീവ് വർദ്ധിപ്പിക്കാതെ ഇനി കഴിയില്ല എന്നൊരവസ്ഥ കേന്ദ്ര സർക്കാറിന് മുന്നിലുണ്ട്... ഇപ്പോൾ നടക്കുന്ന സമരവും, കേരള എം പി മാരുടെ ശക്തമായ ഇടപെടലും മറികടക്കാനാവാത്ത സമ്മർദ്ദം കേന്ദ്ര സർക്കാറിന് മുന്നിൽ സൃഷ്ടിച്ചു കഴിഞ്ഞു.. പറഞ്ഞ വാക്ക് വിഴുങ്ങുന്ന ബി ജെ പി യുടെ പതിവ് രീതി ഇനി നടപ്പില്ല...അധികം വൈകാതെ ഒരു പ്രഖ്യാപനമുണ്ടാകും... അതിൻ്റെ ക്രെഡിറ്റ് പോരുന്നെങ്കിൽ പോരട്ടെ എന്ന് കണ്ട് തന്നെയാണ് വീണ ജോർജ് പുറപ്പെട്ടത്.. അപ്പോയിൻ്റ്മെൻ്റ് വിവാദത്തിൽ പക്ഷേ അത് ചീറ്റിപ്പോയി.. അതിൻ്റെ ജാള്യതയാണ് അവർ മാധ്യമങ്ങളെ പരിഹസിച്ച് തീർക്കുന്നത്..

ക്യൂബ - കേരളം.. അത് മറ്റൊരു പി ആർ സാധ്യതയാണ്.. കുറേ നാളായി ,കൃത്യമായി പറഞ്ഞാൽ കോവിഡ് കാലം മുതൽ അതും ഓടിക്കുന്നുണ്ട്.. കോവിഡിന് വാക്സിൻ, ക്യാൻസറിന് വാക്സിൻ ,വാക്സിൻ ഫാക്ടറി.. കുറേ തള്ളി മറിച്ചു... ഇതൊന്നും നടപ്പില്ല എന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കുമറിയാം.. അറബിക്കഥയിലെ ക്യൂബോ മുകുന്ദനോട് കരുണൻ പറഞ്ഞതുപോലെ പറയേണ്ടി വരും.. അതിനൊന്നുമുള്ള വകുപ്പ് അവിടെയില്ല ചങ്ങാതിമാരേ.. അതിന് തെളിവ് അടുത്തിടെ ക്യൂബ സന്ദർശിച്ച യുവ വനിതാ നേതാവിൻ്റെ വീഡിയോ ആണ്.. അവിടുത്തെ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ നൂറ് മടങ്ങ് ഭേദമാണ് നമ്മുടെ വൈറ്റില ബസ് സ്റ്റാൻ്റ്...

"എൻ്റെ ആശമാർ "ആശമാരുമായി നടത്തിയ ചർച്ചയിലും ഒരു കരുതൽ നാടകത്തിൻ്റെ സാധ്യത തേടുന്നുണ്ട് മന്ത്രി.. നിങ്ങൾ വെയിലെ കൊളളരുത്,മഴ നനയരുത്, തണുത്ത വെള്ളത്തിൽ കുളിക്കരുത്, കുളി കഴിഞ്ഞ് നന്നായി തല തോർത്തണം.. ഇതൊക്കെ പറയുന്ന അതേ ശ്വാസത്തിൽ സമരം നിർത്താനും പറയും.. ഒരു തൊഴിൽ സമരത്തിൻ്റെ ചർച്ചയുടെ ആദ്യ ഘട്ടത്തിൽ സമരം നിർത്തിയാൽ ആവശ്യങ്ങൾ പരിഗണിക്കാം എന്ന് പറയുന്നത് ഏതെങ്കിലും കരിങ്കാലി ബൂർഷ്വാ മുതലാളിയല്ല... കമ്യൂണിസ്റ്റ് സർക്കാറിലെ മന്ത്രിയാണ്...

ഇതിനിടയിലാണ് ആ പാവങ്ങളുടെ ജീവിതസമരത്തിനു നേരെ പാർട്ടി സെക്രട്ടറിയും വിജയരാഘവനും, ചാനൽ ചർച്ചയിലെ ക്യാപ്സൂൾ സഖാക്കളും ചൊരിയുന്ന അധിഷേപ വാക്കുകൾ... അപ്പോഴും, ആശമാരുടെ സമരത്തിന് ലഭിക്കുന്ന പിന്തുണയും വീറും വർദ്ധിക്കുന്നതേയുള്ളു... ഇനിയൊരു മാർഗമേ ഉള്ളു.. സി പി എമ്മിനു മുന്നിൽ.. ഇ എം എസി ൻ്റെ വിരലടയാളം പതിഞ്ഞ പഴയ ഒരു തോക്കുണ്ടാവും എ കെ ജി സെൻ്ററിൻ്റെ മച്ചും പുറത്ത്.. ചന്ദനതോപ്പിൽ കൂലി കൂട്ടി ചോദിച്ച തൊഴിലാളിയെ വെടിവച്ച് വീഴ്ത്തിയ തോക്ക്.. അത് തേടി പിടിച്ച് ഈ പാവങ്ങളെ വെടിവച്ച് വീഴ്ത്തൂ സഖാക്കളേ..

പിണറായി വിജയൻ്റെ നവകേരളത്തിന് കുരുതി പാവം ആശമാരുടെ ചോരകൊണ്ടാവട്ടെ ... ഒന്നുറപ്പ്... പകലന്തിയോളം പണിയെടുക്കുന്നവരുടെ സമരത്തെ കൊഞ്ഞനം കുത്തുന്നവർക്ക് വേണ്ടി... കാലം ഒരു നെരിപ്പോടൊരുക്കുന്നുണ്ട്.. അതിൽ വെന്തു വെണ്ണീറാവാൻ മാത്രമേ വരൂ... ഇവരുടെ പി ആർ പെരും നുണകൾ...

അഡ്വ:ഷിബു മീരാൻ..

ദേശീയ വൈസ് പ്രസിഡണ്ട്..

മുസ്ലിം യൂത്ത് ലീഗ്...

Tags:    
News Summary - ASHA workers strike Shibu Meerans Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.