തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനത്തിന് അംഗീകാരം നൽകാനുള്ള ഇടതുമുന്നണി സംസ്ഥാനസമിതി തിങ്കളാഴ്ച. രണ്ട് മന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചുപണി നടത്താനുള്ള തീരുമാനവും സി.പി.എം നേതൃത്വം ധരിപ്പിക്കും. ജയരാജെൻറ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് രാജ്ഭവനിൽ നടക്കും. ശേഷം ചേരുന്ന മന്ത്രിസഭയോഗത്തിലും അദ്ദേഹം പെങ്കടുക്കും.
മുന്നണിവികസനം ചർച്ചയാവാനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനത്തിലാണ് സർക്കാർ സംവിധാനം. മാത്രമല്ല, സി.പി.െഎ അടക്കമുള്ള പല കക്ഷികളും വിഷയം നേതൃയോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. സി.പി.എമ്മിന് അധികം ലഭിച്ച മന്ത്രിസ്ഥാനത്തിെനാപ്പം സി.പി.െഎക്ക് ലഭിക്കുന്ന ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ചും മുന്നണിയിൽ റിപ്പോർട്ട് ചെയ്യും. മുന്നണിയുടെ സംയുക്ത പാർലമെൻററി പാർട്ടി സെക്രട്ടറി സ്ഥാനമാണ് സി.പി.െഎക്കുള്ളത്. ചീഫ് വിപ്പ് സ്ഥാനം സി.പി.എമ്മിനും.
ഇത് പരസ്പരം വെച്ച് മാറാൻ ഇരു പാർട്ടികളും ധാരണയായി. ചീഫ് വിപ്പിനെ സി.പി.െഎ 20ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതിയിലേ തീരുമാനിക്കൂ. സംയുക്ത പാർലമെൻററി പാർട്ടി സെക്രട്ടറി മുല്ലക്കര രത്നാകരൻ, ചിറ്റയം ഗോപകുമാർ, ഇ.എസ്. ബിജിമോൾ, ഇ.കെ. വിജയൻ, ഗീതാ ഗോപി, കെ. രാജൻ എന്നിവരുടെ പേരാണ് പരിഗണനയിൽ.
ചികിത്സയിലുള്ള സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദുരിതാശ്വാസപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രേശഖരനും തിങ്കളാഴ്ച മുന്നണിയോഗത്തിനെത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.