പാലക്കാട്: കരിമ്പനനാട്ടിൽ മാറ്റമില്ലാതെ ഇടത് മേധാവിത്വം. ത്രിതലത്തിൽ വ്യക്തമായ മേൽക്കൈ നിലനിർത്തിയ എൽ.ഡി.എഫ്, നഗരസഭകളിലും നില മെച്ചപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിെൻറ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ യു.ഡി.എഫിന് ചെേങ്കാട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. ഇടതു, വലത് പ്രതിരോധം േഭദിച്ച് കേവല ഭൂരിപക്ഷത്തോടെ, പാലക്കാട് നഗരസഭ ഭരണം നിലനിർത്തിയ ബി.ജെ.പി, ഷൊർണൂർ അടക്കമുള്ള നഗരസഭകളിലേക്കും ചില പഞ്ചായത്തുകളിലേക്കും സ്വാധീനം വ്യാപിപ്പിച്ചു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥിതിയിൽനിന്ന് വലുതായൊന്നും മുന്നോട്ടുപോകാൻ യു.ഡി.എഫിനായില്ല. കോൺഗ്രസിലെ രൂക്ഷമായ വിഭാഗീയതയുടെ ഫലമായി ചിറ്റൂർ-തത്തമംഗലം നഗരസഭ യു.ഡി.എഫിന് നഷ്ടമായി.
പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് മുന്നിൽ അവർ അടിപതറാനും കാരണം പാളയത്തിലെ പടയാണ്. സി.പി.എം വിമതരെ കൂട്ടുപിടിച്ചിട്ടും ഒറ്റപ്പാലം യു.ഡി.എഫിന് വഴങ്ങിയില്ല. താഴെത്തട്ടിലെ കോൺഗ്രസിെൻറ സംഘടന ദൗർബല്യവും കേഡർ സംവിധാനത്തോടെയുള്ള ബി.ജെ.പിയുടെ വ്യാപനവും യു.ഡി.എഫിന് വിനയായി. സി.പി.എം-സി.പി.െഎ നേർക്കുനേർ പോരാടിയ പഞ്ചായത്തുകളിലും യു.ഡി.എഫിന് കാര്യമായ മെച്ചമുണ്ടായില്ല. ജില്ല പഞ്ചായത്തിലെ യു.ഡി.എഫ് ഇക്കുറിയും നാമമാത്രമായി. േലാക്സഭയിലെ യു.ഡി.എഫിെൻറ അട്ടിമറിജയം സൃഷ്ടിച്ച ആശങ്കയിൽ താഴെത്തട്ടിൽ ഉൗന്നിയുള്ള പരിശ്രമം ജില്ലയിലെ മേൽക്കോയ്മ നിലനിർത്താൻ സി.പി.എമ്മിന് സഹായകമായി.
ബി.ജെ.പി കടന്നുകയറ്റം പ്രതീക്ഷിച്ചിരുന്ന അകത്തേത്തറയടക്കം പഞ്ചായത്തുകളിൽ ശക്തമായ പ്രതിരോധമാണ് ഇടതു മുന്നണി ഉയർത്തിയത്. ബി.ജെ.പി-കോൺഗ്രസ് നീക്കുപോക്കുണ്ടായിരുന്ന പഞ്ചായത്തുകളിലും വിജയം എൽ.ഡി.എഫിനാണ്. കഴിഞ്ഞതവണ സ്വന്തമായി ഭൂരിപക്ഷമില്ലാതെ, പാലക്കാട് നഗരസഭയിൽ ഭരണത്തിലേറിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തോടെയാണ് ഭരണം നിലനിർത്തിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബി.ജെ.പിയുടെ കടന്നുകയറ്റത്തിൽ കൂടുതൽ പരിക്ക് യു.ഡി.എഫിനാണ്. മൂന്ന് നഗരസഭകളിലടക്കം ഏഴ് വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. കഴിഞ്ഞ തവണ മൂന്നിടത്ത് മാത്രമാണ് പ്രാതിനിധ്യം ഉണ്ടായിരുന്നത്. ഷൊർണ്ണൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭകളിൽ അടക്കം ഏഴിടത്ത് എസ്.ഡി.പി.െഎയും വിജയം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.