മലപ്പുറം: പൊതുസ്ഥലമായ െഗസ്റ്റ് ഹൗസിൽ എങ്ങനെയാണ് രഹസ്യ ചർച്ച നടക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക് രട്ടറിയും മലപ്പുറം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ എസ്.ഡ ി.പി.ഐയുമായി കൂട്ടുകൂടേണ്ട ആവശ്യം ലീഗിനില്ല. വരാന്തയിലൂടെ നടന്നുപോവുന്നത് മാത്രമാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാ ണുന്നത്. അവിടെ പലരും വരും പോകും. ഇ.ടി മുഹമ്മദ് ബഷീർ തന്നെ കാത്തിരിക്കുമ്പോൾ എസ്.ഡി.പി.ഐ നേതാക്കളെ അവിചാരിതമായി കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്തതായി എസ്.ഡി.പി.ഐ നേതൃത്വം വിശദീകരിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവരും ആ അർഥത്തിൽ തന്നെയാവണം പറഞ്ഞതെന്നായിരുന്നു മറുപടി. സംസാരമധ്യേ എന്ത് നടന്നുവെന്ന് അറിയില്ല. താൻ ഏഴ് മിനിറ്റ് മാത്രമാണവിടെ ചെലവഴിച്ചത്. ഇ.ടിയെന്ന മതേതര നേതാവിെൻറ ജീവിതം എല്ലാവർക്കുമറിയാവുന്നതാണ്. കൃത്രിമമില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിേൻറത്. എസ്.ഡി.പി.ഐയുമായി ഒരു സഹകരണത്തിനും ഒരു കാലത്തും ലീഗ് ശ്രമിച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിന് പൊന്നാനിയിൽ ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.