തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊള്ളണം; ഭരണത്തിൽ തിരുത്തൽ വേണം -സി.പി.എം

കോഴിക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിങ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് ഷെയർ വലിയ തോതിലാണ് കുറഞ്ഞത്. മുൻകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗത വോട്ടിലടക്കം വലിയ ചോർച്ചയാണുള്ളത്. തുടർ ഭരണമുണ്ടായിട്ടും കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, നില മെച്ചപ്പെടുത്താനും കഴിഞ്ഞില്ല.

ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കണം. ഭരണത്തിൽ അതിനാവശ്യമായ തിരുത്തലുകൾ കൊണ്ടുവരണം -മേഖല അവലോകനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചു. സാധാരണക്കാർക്കുള്ള ക്ഷേമ ആനുകൂല്യങ്ങളടക്കം സമയബന്ധിതമായി അനുവദിക്കുന്നതിൽ വീഴ്ചയുണ്ടായതോടെ ജനങ്ങളും സർക്കാറും തമ്മിൽ വലിയ അകൽച്ചയാണുണ്ടായത്. ഇത് മുൻനിർത്തിയായിരുന്നു പ്രതിപക്ഷ പ്രചാരണം.

കർഷക തൊഴിലാളികൾ, ചെറുകിട കർഷകർ, സ്കീം തൊഴിലാളികൾ തുടങ്ങിയവരിലെ വലിയൊരു വിഭാഗം പാർട്ടിയിൽനിന്ന് അകന്നു -റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയിലെ പ്രബല കക്ഷി എന്ന നിലക്ക് കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളും മുന്നണികളുടെ ഭാഗമല്ലാത്ത ചെറുകക്ഷികളും യു.ഡി.എഫിനൊപ്പം നിന്നു. കളങ്കിതരായ ആളുകൾക്ക് പാർട്ടിയിൽ സ്വാധീനമുണ്ടാകുന്നതിന് ഒരു തരത്തിലും അവസരമൊരുക്കരുത്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ജില്ല കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവർക്കായി കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെന്ററിലായിരുന്നു മേഖല റിപ്പോർട്ടിങ്.

തോ​ൽ​വിയുടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി -യെ​ച്ചൂ​രി

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം വ​ലി​യ വോ​ട്ടു​ചോ​ർ​ച്ച​യു​ണ്ടാ​യ​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ ഉ​ട​നു​ണ്ടാ​കു​മെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

മേ​ഖ​ല റി​പ്പോ​ർ​ട്ടി​ങ്ങി​നെ​ത്തി​യ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ബി.​ജെ.​പി വോ​ട്ട് വി​ഹി​തം വ​ർ​ധി​പ്പി​ച്ച​തി​നെ​യും പാ​ർ​ട്ടി ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ എ​ല്ലാ നി​ല​ക്കും സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കി. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ക​യും ജ​ന​ങ്ങ​ളി​ൽ അ​സം​തൃ​പ്തി​യു​ണ്ടാ​ക്കു​ക​യും ചെ​യ്തു -അദ്ദേഹം പ​റ​ഞ്ഞു.

Tags:    
News Summary - Learn from setbacks; needs correction in governance -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.