രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ നി​യ​മ​സ​ഭ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്നു. ഗ​വ​ര്‍ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ്​​ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക​യെ​ന്ന്​ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലോ​കാ​യു​ക്​​ത ഓ​ർ​ഡി​ന​ൻ​സ്, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ​ർ​ക്കാ​ർ നേ​രി​ട്ട്​ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ, കെ-​റെ​യി​ൽ, പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ഫോ​ക്ക​സ്​ ഏ​രി​യ നി​ർ​ണ​യം, ശി​വ​ശ​ങ്ക​റി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ​തി​രെ​യും സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്​​ന സു​രേ​ഷ്​ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ൾ സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​വെ​ക്കും. 21ന് ​അ​ന്ത​രി​ച്ച അം​ഗം ​പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണം സം​ബ​ന്ധി​ച്ച റ​ഫ​റ​ന്‍സ് ന​ട​ത്തി മ​റ്റ്​ ന​ട​പ​ടി​ക​ളി​ല്ലാ​തെ പി​രി​യും. ഗ​വ​ര്‍ണ​റു​ടെ പ്ര​സം​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ര്‍ച്ച 22 മു​ത​ൽ 24 വ​രെ ന​ട​ക്കും. ഫെ​ബ്രു​വ​രി 25 മു​ത​ല്‍ മാ​ര്‍ച്ച് 10 വ​രെ സ​ഭ സ​മ്മേ​ളി​ക്കി​ല്ല.

2022-23 സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ ബ​ജ​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും 11ന്​ ​ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. 14 മു​ത​ൽ 16 വ​രെ ബ​ജ​റ്റി​ൻ​മേ​ലു​ള്ള പൊ​തു​ച​ര്‍ച്ച. 17ന്​ 2021-2022 ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ന്മേ​ലു​ള്ള അ​ന്തി​മ ഉ​പ​ധ​നാ​ഭ്യ​ര്‍ഥ​ന​ക​ള്‍ പ​രി​ഗ​ണി​ക്കും. 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​ദ്യ നാ​ലു​മാ​സ​ത്തെ ചെ​ല​വു​ക​ള്‍ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യു​ള്ള വോ​ട്ട്-​ഓ​ണ്‍-​അ​ക്കൗ​ണ്ട് 22നും ​ഉ​പ​ധ​നാ​ഭ്യ​ര്‍ഥ​ന​ക​ളെ​യും വോ​ട്ട്-​ഓ​ണ്‍ അ​ക്കൗ​ണ്ടി​നേ​യും സം​ബ​ന്ധി​ക്കു​ന്ന ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ള്‍ യ​ഥാ​ക്ര​മം 21നും 23​നും പ​രി​ഗ​ണി​ക്കും. 21, 23 തീ​യ​തി​ക​ളി​ല്‍ സ​ർ​ക്കാ​ർ​ കാ​ര്യ​ങ്ങ​ള്‍ക്കാ​യി മാ​റ്റി​വെ​ക്ക​പ്പെ​ട്ട സ​മ​യം വി​നി​യോ​ഗി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഫെ​ബ്രു​വ​രി 21ന്​ ​ചേ​രു​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി ശി​പാ​ര്‍ശ പ്ര​കാ​രം സ​ഭ തീ​രു​മാ​നി​ക്കും.

കാ​ര്യ​പ​രി​പാ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് മാ​ര്‍ച്ച് 23ന്​ ​സ​ഭ പി​രി​യും. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വ​നി​ത സാ​മാ​ജി​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്​ നാ​ഷ​ന​ല്‍ വി​മ​ണ്‍ ലെ​ജി​സ്ലേ​റ്റേ​ഴ്സ് കോ​ണ്‍ഫ​റ​ന്‍സ് ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സ്പീ​ക്ക​ർ അ​റി​യി​ച്ചു.  

Tags:    
News Summary - Legislative Assembly from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.