തിരുവനന്തപുരം: കശാപ്പ് നിരോധന വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തിൽ കേരളത്തിെൻറ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം കേരള നിയമസഭയുടെ ആറാമത് സമ്മേളനമായിരിക്കും ഇത്. രാവിലെ ഒമ്പതു മുതൽ രണ്ടു മണിക്കൂർ നീണ്ട ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പാർട്ടികൾക്കും കക്ഷി നില അനുസരിച്ച് സമയം വീതിച്ചു നൽകും. 20 മിനിറ്റാണ് സർക്കാർ മറുപടിക്കായി മാറ്റി െവച്ചിരിക്കുന്നത്. ചർച്ചക്കൊടുവിൽ ശേഷം സർക്കാർ പ്രമേയം കൊണ്ടുവരും. ഇതിൽ ആവശ്യമെങ്കിൽ വോെട്ടടുപ്പ് നടക്കും. മിക്കവാറും മുഖ്യമന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതും കന്നുകാലി കശാപ്പ് ഫലത്തില്‍ വിലക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ആണ് ചർച്ച ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.