മുസ്‍ലിം വിഭാഗത്തിൽ മസ്തിഷ്‍ക മരണം കുറവ്; ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഡോ: ഗണപതി

കൊല്ലം: മുസ്‌ലിം ഡോക്ടര്‍മാരും ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്ന് ഡോ. എസ്.ഗണപതി. മരട് ലേക് ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘം വില്‍പന നടത്തിയെന്നാരോപിച്ച് നിയമപോരാട്ടം നടത്തിയ ആളാണ് അവിടെ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. ഗണപതി. കേരളത്തില്‍ വളരെ കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്‌ലിം വിഭാഗത്തിലാണെന്നും യൂട്യൂബ് ചാനലിന് നൽകിയ ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ആക്സിഡന്റ് പറ്റില്ലേയെന്നും അവര്‍ക്ക് ബൈക്കുകളും കാറുകളുമില്ലേയെന്നും ഗണപതി ചോദിക്കുന്നു.

‘കേരളത്തില്‍ 2015ല്‍ 76 പേര്‍ക്കും 2016ല്‍ 72 പേര്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് വര്‍ഷം കൊണ്ട് 148 പേര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്‌ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷന്റെ ഒരാള്‍ മാത്രം ബ്രെയ്ന്‍ ഡെത്താകാന്‍ കാരണമെന്താണ്. ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്‌ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ഡ് ബൈ മുസ്‌ലിം ഡോക്‌ടേര്‍സ് ഓര്‍ മുസ്‌ലിം ബിസിനസ്മാന്‍’-ഗണപതി പറയുന്നു.

മെഡിക്കല്‍ രംഗം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഒരു കാര്യം പോലും നല്ല പോലെ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഡോക്ടര്‍മാര്‍ തനിക്കെതിരാണെന്നും ഗണപതി പറഞ്ഞു. ഗണപതിയുടെ വിവാദ പരാമർശം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. സുപ്രീം കോടതി അഭിഭാഷക ബിന്ദു അമ്മിണി സംഭവത്തിൽ പ്രതികരിച്ചു.

‘ഡോ. ഗണപതിയുടെ വർഗീയ പരാമർശത്തെ ഒരു കാരണവശാലും പിന്തുണക്കാനാവില്ല. കോടതി ചൂണ്ടിക്കാണിച്ച എട്ട് ഡോക്ടർമാരിൽ ഒരാൾ പോലും മുസ്‍ലിം അല്ല എന്നതും ഗണപതി ശ്രദ്ധിക്കേണ്ടതാണ്. മുസ്‍ലിം മതവിശ്വാസികൾ ആയവർ അവയവ ദാനത്തിന് സമ്മത പത്രം കൊടുക്കാറുണ്ടോ എന്നത് ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ എങ്കിൽ ഡോ . ഗണപതി ഉന്നയിച്ച വിഷയം അയാൾ വർഗീയ പരാമർശം ആയി ഉയർത്തിയത് ആണെങ്കിലും അന്വേഷിക്കേണ്ടതാണ്. മുസ്‍ലിം വിഭാഗത്തിൽ ഉള്ളവർക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചാലും അവയവങ്ങൾ ദാനം ചെയ്യാൻ സാധ്യത കുറവാണ് എന്നത് കൊണ്ട് വ്യാജ ബ്രെയിൻ ഡെത്ത്കൾ ഉണ്ടാക്കാത്തത് ആണോ എന്നും അന്വേഷിക്കണം. കേരള ഗവണ്മെന്റ് ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തുകയും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുകയും ചെയ്യേണ്ടതാണ്. ഗണപതി ഉന്നയിക്കുന്ന വിഷയങ്ങൾ കെട്ടിച്ചമച്ചതും ഗൂഢാലോചനാപരവും ആണെങ്കിൽ അദ്ദേഹത്തെ പ്രോസക്യൂട്ട് ചെയ്യേണ്ടതുമാണ്’-ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.

പ്രതീഷ് വി​ശ്വനാഥിനെപോലുളള ഹിന്ദുത്വ തീവ്രവാദികളും ഗണപതിയുടെ പരാമർശം ഏറ്റെടുത്ത് രംഗത്തുവന്നു. ഗണപതിയുമായുള്ള അഭിമുഖം പുറത്തുവിട്ട സംഘപരിവാർ അനുകൂല ന്യൂസ് പോർട്ടൽ ഹിന്ദു, ക്രിസ്ത്യൻ  വിഭാഗങ്ങളിലുള്ളവരെ ബ്രെയിൻ ഡെത്താക്കി കൊല്ലുന്നു എന്നാണ് വാർത്തക്ക് തലക്കെട്ട് കൊടുത്തിരിക്കുന്നത്. 

Tags:    
News Summary - Less brain death in Muslim community; investigate if there is any mystery-Dr. Ganapathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.