തിരുവനന്തപുരം: ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പാർട്ടിക്ക് ആശങ്കയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശിവശങ്കറും പാർട്ടിയും തമ്മിൽ ബന്ധമില്ല. ഇതാദ്യമായിട്ടല്ലല്ലോ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
ആകാശ് തില്ലങ്കേരി വിഷയത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. ഇതൊക്കെ പാർട്ടി പ്രവർത്തകർക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനൽ സംഘങ്ങളുടെ ഭാഗമാണ് അവർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ജാഗ്രതയാവാം എന്നാൽ അതീവ ജാഗ്രത വേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ പാർട്ടി പ്രതികരിച്ച് കഴിഞ്ഞെന്നും ഇനി പ്രസ്താവനയുണ്ടാവില്ലെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. പാർട്ടി അണികളോട് വിഷയത്തിൽ പ്രതികരിക്കണമെന്നോ പ്രതികരിക്കേണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.