മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകട്ടെ, എന്നിട്ട് ബില്ലുകളിൽ ഒപ്പിടാം -ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കും. അതിന് സുപ്രീംകോടതി വിധി വരെ കാത്തുനിൽക്കേണ്ട കാര്യമില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ പറഞ്ഞു.

സുപ്രിംകോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ല. അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ല. പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഗവർണർ വ്യക്തമാക്കി. ബില്ലുകൾ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർമാർക്കെതിരെ ​സുപ്രീംകോടതി വിമർശനമുയർത്തിയ പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ വിശദീകരണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ധി​കാ​രി​ക​ള​ല്ലെ​ന്ന വ​സ്തു​ത ഗ​വ​ർ​ണ​ർ​മാ​ർ മ​റ​ക്ക​രു​തെ​ന്ന് കഴിഞ്ഞ ദിവസം ​സു​പ്രീം​കോ​ട​തി ചൂണ്ടിക്കാട്ടിയിരുന്നു. സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കി​യ ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ൽ കോടതി അ​തൃ​പ്തി അ​റി​യി​ച്ചു​. ബി​ല്ലു​ക​ളി​ല്‍ ഗ​വ​ര്‍ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​ത് ഭ​ര​ണ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​ബ് സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

സം​സ്ഥാ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹ​ര​ജി​യു​മാ​യി എ​ത്തു​മ്പോ​ള്‍മാ​ത്രം ഗ​വ​ര്‍ണ​ര്‍മാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ പ​റ്റി​ല്ല. തെ​ല​ങ്കാ​ന കേ​സി​ലും ഇ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. അ​വി​ടെ സ​ര്‍ക്കാ​ര്‍ ഒ​രു റി​ട്ട് പെ​റ്റീ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഗ​വ​ര്‍ണ​ര്‍ തീ​ര്‍പ്പാ​ക്കാ​ത്ത ബി​ല്ലു​ക​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെന്നും കോടതി നിരീക്ഷിച്ചു.

ഗ​വ​ർ​ണ​ർമാരുടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കേ​ര​ളം, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളും സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ലു​ണ്ട്.

Tags:    
News Summary - Let the Chief Minister come in person and give the details and then sign the bills -Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.