പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് ആരം ജയിക്കണം എന്ന് ജനം തീരുമാനിക്കട്ടെ എന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി. സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിൻ. വ്യക്തമായ കാഴ്ചപ്പാടുള്ള, നിശ്ചയദാർഢ്യമുള്ള ജനപ്രതിനിധിയാവണം പാലക്കാട്ട് വരേണ്ടതെന്നും സൗമ്യ പറഞ്ഞു.
''നമ്മൾ ഒരാൾക്ക് വോട്ട് ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ വികസനം വരണമെന്നാണ് ഉദ്ദേശ്യം. എന്നെ സംബന്ധിച്ച് പാലക്കാട് ഇന്നും പുറകോട്ട് നിൽക്കുന്ന ജില്ലകളിലൊന്നാണ്. വ്യക്തമായ കാഴ്ചപ്പാടുള്ള, നിശ്ചയദാർഢ്യമുള്ള, ആ നാടിന് എന്താണ് വേണ്ടത് എന്ന് കൃത്യമായ ബോധ്യമുള്ള, അതിന് സമയം കണ്ടെത്തുന്ന, ആളുകൾക്കിടയിൽനിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ജനപ്രതിനിധിയാവണം അവിടെ വരുന്നത്. അത് ആരാണ് എന്നത് ജനങ്ങൾ തീരുമാനിക്കട്ടെ. അത് ഞാൻ അവർക്ക് വിട്ടുകൊടുക്കുകയാണ്.''
അതേസമയം, തെരഞ്ഞെടുപ്പ് തിരക്കിനിടെ ഭാര്യ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് പി. സരിൻ ഷാർജയിൽ എത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തണോ എന്നത് സൗമ്യയുടെ തീരുമാനമാണെന്നും എത്തണമെന്ന് സൗമ്യക്ക് തോന്നുന്ന പക്ഷം സൗമ്യ എത്തുമെന്നും സരിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.