തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് ആവർത്തിച്ച് സർക്കാർ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചക്ക് നോക്കാമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എന്നാൽ ഇതേ വരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സി.പി.എമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. എന്നാൽ സലീം കുമാർ അടക്കമുള്ള കലാകാരൻമാരോട് സി.പി.എമ്മിന് എന്നും ബഹുമാനമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.