ജാഗ്രത പാലിക്കാം, എലിപ്പനിക്കെതിരെ

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ എ​ലി​പ്പ​നി​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി. ദി​നീ​ഷ് അ​റി​യി​ച്ചു.

എ​ലി, അ​ണ്ണാ​ന്‍, പൂ​ച്ച, പ​ട്ടി, മു​യ​ല്‍, ക​ന്നു​കാ​ലി​ക​ള്‍ എ​ന്നി​വ​യു​ടെ വി​സ​ര്‍ജ്ജ്യ​ങ്ങ​ള്‍ ക​ല​ര്‍ന്ന ജ​ല​വു​മാ​യി സ​മ്പ​ര്‍ക്കം ഉ​ണ്ടാ​കു​ന്ന​തും രോ​ഗാ​ണു ക​ല​ര്‍ന്ന ആ​ഹാ​രം, വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും എ​ലി​പ്പ​നി​ക്ക് കാ​ര​ണ​മാ​കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ക, ക​ളി​ക്കു​ക, കു​ളി​ക്കു​ക, കൈ ​കാ​ലു​ക​ളും മു​ഖ​വും ക​ഴു​കു​ക എ​ന്നി​വ ചെ​യ്യ​രു​ത്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലും ഓ​ട​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, കെ​ട്ടി​ട നി​ര്‍മ്മാ​ണ -തൊ​ഴി​ലു​റ​പ്പ് -ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ർ ഡോ​ക്ട​റു​ടെ നി​ര്‍ദ്ദേ​ശ പ്ര​കാ​രം ഡോ​ക്സി​സൈ​ക്ലി​ന്‍ പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ക്ക​ണം. മ​രു​ന്ന് എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

രോ​ഗ സാ​ധ്യ​ത കൂ​ടി​യ ഇ​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ക​യ്യു​റ, കാ​ലു​റ ധ​രി​ക്ക​ണം. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യാ​തെ സം​സ്‌​ക്ക​രി​ക്ക​ണം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ ക​ഴു​കി ഉ​പ​യോ​ഗി​ക്ക​ണം.

അ​വി​ല്‍ പോ​ലു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ള്‍ വൃ​ത്തി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ത​യ്യാ​റാ​ക്കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കു​ടി​ക്കാ​ന്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം.

ക​ച്ച​വ​ട​ക്കാ​ര്‍ ശീ​ത​ള പാ​നീ​യ കു​പ്പി​ക​ള്‍, പാ​ക്ക​റ്റു​ക​ള്‍, കു​ടി​വെ​ള്ള കു​പ്പി​ക​ള്‍, മ​റ്റ് ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ച് വി​ല്‍പ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, ത​ല​വേ​ദ​ന, പേ​ശി വേ​ദ​ന, ക​ണ്ണി​ന് മ​ഞ്ഞ/​ചു​വ​പ്പ് നി​റം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് കു​റ​വ്, ക​ടു​ത്ത നി​റം എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പ​നി​യോ​ടൊ​പ്പം മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടി ക​ണ്ടാ​ല്‍ എ​ലി​പ്പ​നി സം​ശ​യി​ക്കാം. രോ​ഗം ഗു​രു​ത​ര​മാ​യാ​ല്‍ മ​ര​ണം സം​ഭ​വി​ക്കാം. രോ​ഗ​സാ​ധ്യ​ത കൂ​ടി​യ ഇ​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പ​നി അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടു​ക​യും ഡോ​ക്ട​റോ​ട് ജോ​ലി ചെ​യ്ത ഇ​ട​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യും വേ​ണം. അ​സു​ഖ വി​വ​രം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ അ​റി​യി​ക്ക​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. പൂ​ര്‍ണ്ണ​മാ​യ വി​ശ്ര​മം ആ​വ​ശ്യ​മാ​ണ്.

Tags:    
News Summary - Let's be careful, against Leptospirosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.