തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകൾ മുൻഗണനാക്രമത്തിൽ മാത്രം പരിഗണിക്കാനുള്ള 'ഫയൽ ക്യൂ മാനേജ്മെൻറ്' സംവിധാനം മോട്ടോർ വാഹന വകുപ്പിൽ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ് സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവർക്ക് ആദ്യ പരിഗണന എന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. ആദ്യമെത്തിയ അപേക്ഷ തീർപ്പാക്കിയശേഷമേ ഉദ്യോഗസ്ഥർക്ക് അടുത്തതിലേക്ക് കടക്കാനാവൂ.
ഒന്നുകിൽ അനുവദിക്കണം, അല്ലെങ്കിൽ കാരണം ചൂണ്ടിക്കാട്ടി നിരസിക്കണം, ഇതല്ലാതെ അടുത്ത അപേക്ഷയിലേക്ക് പോകാൻ ഉദ്യോഗസ്ഥനാകില്ല. ഒരേസമയം ഒരു അപേക്ഷയേ ഉദ്യോഗസ്ഥന് കാണാനുമാകൂ. മറ്റ് അേപക്ഷകൾ ഒരേ ഉദ്യോഗസ്ഥന് കാണാനുമാകില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം അപേക്ഷ അകാരണമായി മാറ്റിവെക്കാനോ, വഴിവിട്ട പരിഗണന നൽകാനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോൾതന്നെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തുന്നതിനാൽ നടപടികൾ പൂർണമായും സുതാര്യമാകുമെന്നാണ് വിലയിരുത്തൽ.
വാഹന രജിസ്ട്രേഷനും ഇതേ സംവിധാനം നടപ്പാക്കാൻ നിർദേശിച്ചതായി മന്ത്രി ആൻറണി രാജു വ്യക്തമാക്കി. കേരളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റും അടുത്തയാഴ്ച മുതൽ ഓൺലൈനാകും.
ഒാൺലൈനായി ഫീസടച്ചാൽ പെർമിറ്റ് ലഭിക്കുംവിധം മോേട്ടാർ വാഹന വകുപ്പിെൻറ ചെക്പോസ്റ്റുകളും ഒാൺലൈനാവുകയാണ്. ഒാൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളിൽ മണിക്കൂറുകൾ കാത്തുകിടക്കാതെ വേഗം കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ ഒഴിവാക്കാനാകുമെന്നും മോേട്ടാർവാഹന വകുപ്പ് കണക്കുകൂട്ടുന്നു. പെര്‍മിറ്റുകള്‍ എവിടെെവച്ചും ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.