തിരുവനന്തപുരം: ലൈഫ് മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിർമാണം പൂർത്തിയാക്കി സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,06,000 വീടുകളുടെ നിർമാണം പൂര്‍ത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മാർച്ച് 31 വരെ 54,648 വീടുകൾ പൂര്‍ത്തീകരിച്ചു. 67,000 ത്തിലധികം വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’കാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കാൻ സര്‍ക്കാര്‍ നിർദേശം നല്‍കിയിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.