തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് നിർമാണ വിവാദത്തിൽ വീണ്ടും ആരോപണവുമായി അനിൽ അക്കര എം.എൽ.എ. പ്രധാന രേഖയായ 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ നടന്ന യോഗത്തിെൻറ മിനിറ്റ്സ് നശിപ്പിച്ചതായി അനിൽ അക്കര ആരോപിച്ചു. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരടങ്ങുന്ന ഗൂഢാലചനയുടെ ഭാഗമായാണിതെന്നും എം.എൽ.എ ആരോപിച്ചു. ഇവരുടെയും ലൈഫ് മിഷനിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് നുണപരിശോധനക്ക് വിധേയമാക്കണം.
അവശേഷിക്കുന്ന തെളിവുകൾ യു.എ.ഇ സർക്കാറിെൻറയും സംസ്ഥാന സർക്കാറിെൻറയും തെൻറയും കൈവശമുണ്ട്. യൂനിടാക്കിനെ പ്രവൃത്തി ഏൽപിച്ചത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ലൈഫ് മിഷന് റെഡ് ക്രസൻറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
യൂനിടാക്കിനെ റെഡ് ക്രസൻറ് ഈ പ്രവൃത്തി ഏൽപിച്ചിട്ടില്ല. അതുകൊണ്ടാണ് റെഡ് ക്രസെൻറ് ലൈഫ് മിഷന് നാളിതുവരെയായിട്ടും മറുപടി നല്‍കാത്തത്. സ്ഥലം കൈമാറ്റത്തിൽപോലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ആഗസ്റ്റ് 18ന് ലൈഫ് മിഷന് സി.ഇ.ഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങള്‍ പൂര്‍ണമായും കളവാണെന്നും അനിൽ അക്കര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.