ലൈഫ്​ മിഷൻ ഫ്ലാറ്റ്​; അനിൽ അക്കര ഹരജിയുമായി മനുഷ്യാവകാശ കമീഷനിൽ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ​ ഫ്ലാ​റ്റി​െൻറ ഗു​ണ​നി​ല​വാ​രം നേ​രി​ട്ടു പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് അ​നി​ല്‍ അ​ക്ക​ര എം.​എ​ല്‍.​എ​യു​ടെ ഹ​ര​ജി. ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 140 കു​ടും​ബ​ങ്ങ​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ വി​ദ​ഗ്​​ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​െൻറ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഇ​ത് പ്ര​ത്യേ​ക ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ നി​ർ​മാ​ണം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണ്. ഇ​ത്​ ഭാ​വി​യി​ൽ 140 കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന യൂ​നി​ടാ​ക്, സെ​യി​ൻ വെ​ഞ്ചേ​ഴ്​​സ്​ എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​െൻറ കെ​ട്ടി​ട നി​ർ​മാ​ണ ലൈ​സ​ൻ​സി​ല്ല. ലൈ​ഫ് മി​ഷ​ന് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ഷ്​​ക​ർ​ഷി​ച്ച മാ​ർ​ഗ​രേ​ഖ ലം​ഘി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം.

2018 ആ​ഗ​സ്​​റ്റ്​ 16ന് ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കു​റാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ നാ​ല്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മ​ല​നി​ര​ക​ളി​ലെ കി​ട​ങ്ങി​ലാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം. അ​തി​നാ​ൽ റ​വ​ന്യു, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഫ​യ​ർ ആ​ൻ​ഡ്​​ സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങു​ക​യോ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക്​ കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ചെ​യ്​​തി​ല്ല. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് പ​ല​യി​ട​ത്തും മൂ​ന്ന​ര മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. ഇ​തോ​ടൊ​പ്പം നി​ർ​മി​ക്കു​ന്ന ഹെ​ല്‍ത്ത് സെൻറ​ർ കെ​ട്ടി​ട​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​െൻറ അ​നു​മ​തി​യി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.