തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ദുബൈ െറഡ്ക്രസൻറുമായി 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങിൽ സ്വര്‍ണക്കടത്തിൽ സ്വപ്ന പങ്ക് ആരോപിച്ച യു.എ.ഇ കോൺസുലേറ്റിലെ ഉന്നതനും പെങ്കടുത്തിരുന്നു.
സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നും സര്‍ക്കാറുമായി ഒരു ധാരണപത്രവും ഇല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വാദം പൊളിക്കുന്നതാണിത്. വാദം പൊളിക്കുന്നത് മുഖ്യമന്ത്രിയുടെതന്നെ ഫേസ്ബുക്ക് പോസ്റ്റാണെന്നതാണ് വിചിത്രം.
2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് റെഡ്ക്രസൻറ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയും സർക്കാറുമായി ധാരണപത്രം ഒപ്പിട്ടത്.
ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് ഏഴ് ദശലക്ഷം യു.എ.ഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെൻറർ നിര്‍മിച്ച് നല്‍കുന്നതിന് മൂന്ന് ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യു.എ.ഇ ദിര്‍ഹം കേരള സര്‍ക്കാറിന് സഹായമായി നല്‍കുന്നതിനായിരുന്നു ധാരണ.
കോണ്‍സുലേറ്റിലെ ഉന്നതനെ കൂടാതെ നാല് യു.എ.ഇ പൗരന്മാരും വ്യവസായി എം.എ. യൂസുഫലി, ലൈഫ് പദ്ധതി ചുമതലയുള്ള ഉേദ്യാഗസ്ഥൻ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഈവിവരങ്ങള് 2019 ജൂലൈ 11ലെ ഫേസ്ബുക് പോസ്റ്റില്‍ മുഖ്യമന്ത്രിതന്നെയാണ് പങ്കുെവച്ചത്. പ്രളയ പുനർനിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം ആവശ്യപ്പെട്ട് യു.എ.ഇയില്‍ സന്ദര്‍ശനം നടത്തവെ റെഡ്ക്രസൻറ് അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തുടര്‍ന്നാണ് സംഘം കേരളത്തില്‍ എത്തിയതെന്നും േഫസ്ബുക്ക് കുറിപ്പിലുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റ് സഹായത്തോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് സമുച്ഛയം നിര്‍മിക്കുന്ന യൂനിടെക് നിര്‍മാണ കമ്പനി സ്ഥാപിച്ച ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.