ലൈഫ്​പദ്ധതി: വിജിലൻസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്​മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്​ സി.ബി.​െഎക്ക്​ പുറമെ വിജിലൻസും അന്വേഷണം ആരംഭിച്ചു. സംസ്ഥാന സർക്കാർ നിർ​േദശപ്രകാരമാണ്​ വിജിലൻസ്​ പ്രാഥമിക അ​േന്വഷണം ആരംഭിച്ചത്​.

വിജിലൻസ്​ കോട്ടയം റേഞ്ച്​ എസ്​.പി വി.ജി. വിനോദ്​കുമാറി​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം. അതി​െൻറ ഭാഗമായി വിജിലൻസ്​ സംഘം സെക്ര​േട്ടറിയറ്റിലെത്തി ത​േദ്ദശസ്വയംഭരണവകുപ്പിൽനിന്ന്​ പദ്ധതി സംബന്ധിച്ച ഫയലുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന്​ ലൈഫ്​മിഷനിൽ നിന്ന്​ വിശദാംശങ്ങൾ തേടും. പദ്ധതി സംബന്ധിച്ച കൂടുതൽ ഫയലുകൾ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും വിജിലൻസ്​ വൃത്തങ്ങൾ പറഞ്ഞു. ലൈഫ്​മിഷനുമായി ബന്ധപ്പെട്ട്​ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസമാണ്​ സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിനെ ​നിയോഗിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.