കൽപറ്റ: ലൈഫ് ഭവന പദ്ധതി ആവിഷ്കരിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിർത്ത സി.പി.എം ഇന്ന് അതിെൻറ െക്രഡിറ്റ് അടിച ്ചെടുക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുൽത്താൻ ബത്തേരിയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഒരിക്കലും നെഗറ്റിവ് സമീപനം സ്വീകരിച്ചിട്ടില്ല, സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. ലോകകേരള സഭ പണക്കാർക്കുവേണ്ടി മാത്രം നടത്തിയതുകൊണ്ടാണ് വിയോജിച്ചത്. ഭരണകൂടഭീകരത രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.