ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: കീഴാറ്റൂർ നെന്മിനിയിൽ ബുധനാഴ്​ച ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു ന്ന യുവാവ് മരിച്ചു. നെന്മിനി റേഷൻ കടക്കു സമീപം വെള്ളോലി ശശികുമാറി​േൻറയും, സുലോചനയുടെയുടെയും മകൻ സജിത്ത് (27) ആണ് ഇന്ന് രാവിലെ മരണത്തിന്​ കീഴടങ്ങിയത്​.

കൂട്ടുകാർക്കൊപ്പം റോഡരികിലെ ഷെഡ്ഡിൽ ഇരിക്കുമ്പോൾ സജിത്ത് ഉൾപ്പെടെ നാല്​ പേർക്ക് ഇടിമിന്നൽ ഏറ്റിരുന്നു. ഇതിൽ സജിത്തി​​െൻറ പരിക്ക്​ ഗുരുതരമായിരുന്നു.

മൂന്ന്​ മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടിൽ വന്ന സജിത്ത്​ പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിൽ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്​. മേലാറ്റൂർ പൊലീസ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം, തിരുവില്വാമല ഐവർ മഠത്തിൽ സംസ്ക്കാരം നടത്തും. സൗമ്യ സഹോദരിയാണ്​.

Tags:    
News Summary - lightning; man died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.