കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് നടപടി തുടരുന്നു. ചൊവ്വാഴ്ച 12 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ എറണാകുളം ടൗണ്‍ നോര്‍ത്ത്, കണ്ണമാലി, തൃക്കാക്കര, മരട്, ഹില്‍പാലസ്, ഇന്‍ഫോപാര്‍ക്ക്, തോപ്പുംപടി, ഏലൂര്‍, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൂണിത്തുറ പേട്ട ജംഗ്ഷനു സമീപം കെ.എല്‍ 42 യു. 1153 നമ്പര്‍ വാഹനത്തില്‍ നിന്നും മത്സ്യത്തിന്റെ മലിനജലം റോഡില്‍ ഒഴുകിയതിന് ഞാറക്കല്‍ മാതിരപ്പിള്ളി വീട്ടില്‍ എം.ടി ആന്റണി(49) പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കളമശ്ശേരി ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് ആനവാതില്‍ ജംഗ്ഷനില്‍ റോഡരികില്‍ മാലിന്യം നിക്ഷേപിച്ചതിന് കെ.എല്‍ -41-ബി -2055 മഹേന്ദ്ര നിസാന്‍ പിടിച്ചെടുത്ത് ഡ്രൈവറായ പുല്ലുപാലം കുഴികണ്ടത്തില്‍ വീട്ടില്‍ കെ.എച്ച് അജ്മലി(34) നെ പ്രതിയാക്കി ഏലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊതുനിരത്തില്‍ മാലിന്യ നിക്ഷേപിച്ചതിന് കലൂര്‍ കതൃക്കടവ് റോഡിലുള്ള അഴിക്കകത്ത് പ്രൊവിഷന്‍ സ്റ്റോര്‍ എന്ന കടയുടെ ഉടമ ചേരാനല്ലൂര്‍ ഇക്കത്ത് വീട്ടില്‍ ജോസി(48)നെ പ്രതിയാക്കി എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോര്‍ട്ട്‌കൊച്ചി ടി.എം മുഹമ്മദ് റോഡില്‍ ചിരട്ട പാലത്തിനു സമീപം വഴിയരികില്‍ മാലിന്യം നിക്ഷേപിച്ചതിന് ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഡീഷ്യസി(40)നെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

തൃപ്പൂണിത്തുറ മിനി ബൈപാസ് റോഡില്‍ ഷൈന്‍ സ്റ്റോറിന് സമീപം മാലിന്യം കൂട്ടിയിട്ടതിന് മുളന്തുരുത്തി അമ്പേലിമലയില്‍ എ.ആര്‍ രാജേഷി(41)നെ പ്രതിയാക്കി ഹില്‍ പാലസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പള്ളുരുത്തി ചെറിയകടവ് പള്ളിക്ക് സമീപം പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചതിന് കണ്ണമാലി രാമച്ചംകുഴി എ.ആര്‍ അലക്‌സാണ്ടര്‍ (38), കടല്‍ത്തീരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കണ്ണമാലി നെടിയോടി വീട്ടില്‍ അലക്‌സ് (54) എന്നിവരെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കരുവേലിപ്പടി പാലത്തിന് സമീപം റോഡരികില്‍ മാലിന്യ നിക്ഷേപിച്ചതിന് പള്ളുരുത്തി വെളിയത്ത്പറമ്പ് വീട്ടില്‍ ടി.ഐ മുഹമ്മദ് ഷാനുവി(18)നെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃക്കാക്കര വി.സി ആന്റണി റോഡില്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കി വിട്ടതിന് ഞാറക്കാട്ട് പുത്തന്‍പുരക്കല്‍ സൈനുദ്ദീ(65)നെ പ്രതിയാക്കി തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കാക്കനാട് ഐ.എം.ജി റോഡിനു സമീപം പാലാരം കടയുടെ മുന്‍വശം റോഡരികില്‍ മാലിന്യം നിക്ഷേപിച്ചതിന് ഇടപ്പള്ളി കൊട്ടതാഴത്ത് വീട്ടില്‍ കെ. പി യൂസഫ് (46), ഇന്‍ഫോപാര്‍ക്ക് - കരിമുഗള്‍ റോഡരികില്‍ മാലിന്യം നിക്ഷേപിച്ചതിന് തൃക്കാക്കര പുഴക്കര വീട്ടില്‍ അബൂബക്കര്‍ (54 ), കാക്കനാട് ഇടച്ചിറ റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് കാക്കനാട് അകംപുറത്ത് വീട്ടില്‍ എ.കെ സലാം(49) എന്നിവരെ പ്രതിയാക്കി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    
News Summary - Littering: 12 more cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.