കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച (ജൂൺ 24) 13 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ അമ്പലമേട്, പള്ളുരുത്തി കസബ, ഹാർബർ ക്രൈം, ഹിൽപാലസ്, കണ്ണമാലി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ ആലുവ വെസ്റ്റ്, കോടനാട്, കോട്ടപ്പടി, കല്ലൂർക്കാട് പൊലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കരിമുകൾ മാർക്കറ്റിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുത്തൻകുരിശ് ഇല്ലുമലയിൽ വീട്ടിൽ അഭയ് സുരേഷി(19)നെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പള്ളുരുത്തി തങ്ങൾനഗറിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് തങ്ങൾ നഗർ പാലക്കാട്ടു വീട്ടിൽ സിജു (44), പള്ളുരുത്തി നമ്പിയപുരം ഭാഗത്ത് പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി റായിക്കൽ അഷ്‌റഫ് (68) എന്നിവരെ പ്രതിയാക്കി പള്ളുരുത്തി കസബ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.
തോപ്പുംപടി ഐലൻന്റ്-കുണ്ടന്നൂർ റോഡിൽ സി.ഐ.എഫ്.റ്റി ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി ഇമ്മാനുവൽ ചർച്ചിന് സമീപം കുണുക്കശ്ശേരിയിൽ നിഷ റെജിൻ ജോസഫ്(38), ഫോർട്ട് കൊച്ചി പൊന്നാംപുയ്രക്കൽ ബേബി ജൂലിയൺ (40)എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ പാലത്തിന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് നടമ, മാരുതി കഫെ, ഗായത്രി പൈ(55)യെ പ്രതിയാക്കി ഹിൽപാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെല്ലാനം പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപം കടൽത്തീരം ഭാഗത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കണ്ടക്കടവ് കൂനൻ വീട്ടിൽ മേരി വർഗീസ് (43 ), പള്ളുരുത്തി ചെറിയ കടവ് സി.എം.എസിനു സമീപം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെറിയകടവ് പെരുമ്പള്ളി വീട്ടിൽ കെ. ജെ ഷിജിമോൾ (40) എന്നിവരെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബ്രഹ്മപുരം സ്മാർട്ട് സിറ്റി പവലിയൻ ഓഫീസിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം മുണ്ടംവേലി അഞ്ചുതൈക്കൽ വീട്ടിൽ എ.ജെ ഗ്രിഫി(51)നെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൊതു സ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പൊലീസ് പരിധിയിലെ ആലുവ വെസ്റ്റ്, കോടനാട്, കോട്ടപ്പടി, കല്ലൂർക്കാട് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.