മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക്, പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ തടിയിട്ടപറമ്പ്, പുത്തൻകുരിശ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കെ.എൽ-42-ടി-4974 നമ്പർ മിനി ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിന് ഞാറക്കൽ പുന്നേക്കാട് വീട്ടിൽ ബിനുവി(45)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കരിമുകൾ മാർക്കറ്റിന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുത്തൻകുരിശ് കേളന്തറ വീട്ടിൽ കെ.ബി വിജയ(50)നെ പ്രതിയാക്കിയ അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്തപ്പൻ റോഡിലുള്ള അമ്പാടി ഹോട്ടലിനു മുൻവശം മാലിന്യം കൂട്ടിയിട്ടതിന് ഹോട്ടൽ ജീവനക്കാരനെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടീ ടൈം കടയിൽ നിന്നുള്ള മാലിന്യം റോഡരികിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ പാലക്കാട് നെല്ലിക്കുറിശ്ശി പടിഞ്ഞാറേതിൽ വീട്ടിൽ പി. മുഹമ്മദ് സഹൽ (21), കലൂർ ലെനിൻ സെന്ററിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് ബ്ലെന്റ് 24×7 എന്ന കടയിലെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ കൊച്ചി സി.പി തോട് 2/851 വീട്ടിൽ കെ.എ ഷബീർ (23) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വാത്തുരുത്തിയിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി തങ്ങൾ നഗർ 21/1422 വീട്ടിൽ എം.പി അൻസാറി(28)നെ പ്രതിയാക്കി ഹാർബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സീപോർട്ട് -എയർപോർട്ട് റോഡിൽ ബിവറേജിന് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് മലപ്പുറം അകമ്പടം തൈപ്പറമ്പിൽ വീട്ടിൽ ടി.പി റഷീദ് (29), സീപോർട്ട് - എയർപോർട്ട് റോഡിൽ പൂജാരി വളവിൽ മാലിന്യം നിക്ഷേപിച്ചതിന് തൃശ്ശൂർ മണ്ണുത്തി നാങ്ങക്കൽ വീട്ടിൽ അഞ്ചു നായർ (31) എന്നിവരെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചെല്ലാനം ഹാർബറിന് സമീപം കടൽത്തീരത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെല്ലാനം അച്യുതയ്ക്കൽ വീട്ടിൽ സോളമ(42)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കൽ റോഡിൽ പ്രസാദ് ടീ ഷോപ്പിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചക്കരപ്പറമ്പ് ഹോട്ടൽ ഹോളിഡേയ്ക്ക് മുൻവശം മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് കോട്ടയം എരപ്പൻകുഴി സജ്മി സലീമി(32)നെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവേലിപ്പടി പാലത്തിനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് തമിഴ്നാട് കന്യാകുമാരി സ്വദേശി ജി. സ്നെബി(41)യെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കണ്ടനാട്-കൂരിക്കാട് റോഡിൽ സെന്റ് മേരിസ് യാക്കോബിറ്റ് ചാപ്പലിന് സമീപം റോഡരികിൽ മാലിന്യ നിക്ഷേപിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചിറ്റേത്തുകര സെസിന് എതിർവശം സീപോർട്ട്- എയർപോർട്ട് റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് മഞ്ഞുമ്മൽ ഉദ്യോഗമണ്ഡൽ മുരിയങ്കര വീട്ടിൽ ഷിഹാബ്(42), സീപോർട്ട് എയർപോർട്ട് റോഡിൽ ചിറ്റേത്തുകര ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതിന്

കർണാടക സ്വദേശി ജലാലുദ്ദീൻ (20) എന്നിവരെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

റൂറൽ പൊലീസ് പരിധിയിലെ തടിയിട്ട പറമ്പ്, പുത്തൻകുരിശ്, കൂത്താട്ടുകുളം സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുത്തൻകുരിശ് സ്റ്റേഷനിൽ കെ.എൽ-07-ബി.റ്റി-8336 നമ്പർ ലോറി പിടികൂടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.