മാലിന്യം തള്ളൽ: 19 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ വെള്ളിയാഴ്ച 19 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, കടവന്ത്ര, എളമക്കര, ചേരാനല്ലൂർ, പള്ളുരുത്തി കസബ, ഏലൂർ,എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ സൗത്ത്, ഹാർബർ, കണ്ണമാലി, മുളവുകാട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പേട്ട ജംഗ്ഷനിൽ നിർത്തിയിട്ട കെ.എൽ-32-ടി-1316 നമ്പർ മിനി ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുകിയതിന് അരൂര് മുക്കത്ത് വീട്ടിൽ എം.എ വർഗീസി(30)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള സെന്റ് ആന്റണീസ് സ്റ്റോറിന് മാലിന്യം കൂട്ടിയിട്ടതിന് ഉടമയെ പ്രതിയാക്കി എളമക്കര പൊലീസ് കേസിൽ രജിസ്റ്റർ ചെയ്തു.

ചേരാനല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് പനങ്ങാട് വാലപ്പിള്ളി വീട്ടിൽ അതുൽ ആനന്ദി(27)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസിൽ രജിസ്റ്റർ ചെയ്തു. പഷ്ണിത്തോട് പാലത്തിനു സമീപം മാലിന്യ നിക്ഷേപിച്ചതിന് പള്ളുരുത്തി വലിയപറമ്പിൽ വീട്ടിൽ അൻസാർ (40), പള്ളുരുത്തി സെറ്റിൽമെന്റ് മുൻവശം മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി കലന്തിക്കൽപറമ്പ് വീട്ടിൽ ബാബു (64), കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിലുള്ള കടയിൽ നിന്നും മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി ഇല്ലിക്കൽ പനക്കൽ വീട്ടിൽ ജോസഫ് (69) എന്നിവരെ പ്രതിയാക്കി പള്ളുരുത്തി കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹിൽ കമ്പനിക്ക് സമീപം ഏലൂർ നഗരസഭയുടെ എയ്റോബിക് കമ്പോസ്റ്റിനു സമീപം മാലിന്യം നിക്ഷേപിച്ചതിന് ഏലൂർ കലത്തറ വീട്ടിൽ കെ.ജി രതീഷി(38)നെ പ്രതിയാക്കി ഏലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ജസ്റ്റിസ് കെ.റ്റി കോശി റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കടവന്ത്ര കെ.കെ റോഡിൽ കെട്ടു വള്ളം ടീ ഷോപ്പിനു മുന്നിലും, അന്നപൂർണ്ണ വെജ് ഹോട്ടലിനു മുൻവശവും മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് കടവന്ത്ര പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം-തോപ്പുംപടി റോഡിൽ ബോട്ട് ഈസ്റ്റ് ജംഗ്ഷനിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഇടക്കൊച്ചി പുളിയത്ത് റോഡ് കുരിശിങ്കൽ വീട്ടിൽ കെ.എ ആൻഡ്രൂസി(61)നെ പ്രതിയാക്കി ഹാർബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സൗത്ത് ചെല്ലാനത്ത് പൊതുവിടത്ത് മാലിന്യം നിക്ഷേപിച്ചതിന് എരമല്ലൂർ ചാക്കോംപള്ളിനികരത്ത് സി.കെ സാജൻ(37), ചെല്ലാനം മാളിക പറമ്പ് ഭാഗത്ത് പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് അർപ്പൂക്കര പോരുന്നകോട്ട് വീട്ടിൽ അനീഷ്.ടി.ജോസഫ് (35) എന്നിവരെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗോശ്രീ റോഡിൽ ഡി.പി വേൾഡിനു സമീപം കെ.എൽ-13-വി-8621 നമ്പർ സ്വീവേജ് ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി ദേവസ്സപറമ്പിൽ ഹാരിസി(46)നെ പ്രതിയാക്കി മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അരൂർ-കുമ്പളം പാലത്തിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ചിറ്റാറ്റുമുക്ക് ചിറക്കൽ കോവിലകം വീട്ടിൽ സഫീർ ഷുക്കൂറി(33)നെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര മുസ്ലിം പള്ളിക്ക് സമീപം ജഡ്ജി മുക്ക്- യൂനിവേഴ്സിറ്റി റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് തൃക്കാക്കര പുലർകാട്ട് വത്സകുമാർ (80), മഹാരാഷ്ട്ര മുംബൈ സ്വദേശി മുഹമ്മദ് ഹുസൈൻ (49) എന്നിവരെ പ്രതിയാക്കി തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കാക്കനാട് ഓൾഡ് ചിറ്റേത്തുകര റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് കാക്കനാട് മുളക്കപള്ളി കടയിൽ റഹിയാനത്തി(40)നെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Littering: 19 more cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.