കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ എട്ട് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, പള്ളുരുത്തി കസബ, എറണാകുളം ടൗണ്‍ നോര്‍ത്ത്, മട്ടാഞ്ചേരി, പാലാരിവട്ടം തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മരട് വില്ലേജ് ചമ്പക്കര മാര്‍ക്കറ്റിന് സമീപം കെ.എല്‍-39-ജെ-1068 വാഹനത്തില്‍ നിന്ന് റോഡിലേക്ക് മാലിന്യം ഒഴുക്കിയതിന് കപ്പലണ്ടിമുക്ക് മേപ്പറമ്പില്‍ വീട്ടില്‍ നൗഷാദിനെ പ്രതിയാക്കി(47) മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പള്ളുരുത്തി എമില്‍ മെഡിക്കല്‍സിനു മുന്‍പില്‍ മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
കലൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടീ ടൈം കടയിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരന്‍ മലപ്പുറം സ്വദേശി ഫാസിലുള്‍ അബീദ് (20), കെ.എല്‍ -39-ടി 3043 ഓട്ടോറിക്ഷയില്‍ എത്തി പച്ചാളം ശ്മശാനത്തിനു മുന്‍വശം മാലിന്യം നിക്ഷേപിച്ചതിന് ഓട്ടോ ഡ്രൈവര്‍ സൗത്ത് പറവൂര്‍ പുന്നപ്പുഴതാഴത്ത് വീട്ടില്‍ നിതിന്‍ ഉദയന്‍ (31), കലൂര്‍ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന നമോ കോപ്പി എന്ന കടയിലെ മാലിന്യം പൊതുവിടത്ത് നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരന്‍ വയനാട് ചങ്ങാടം പുത്തന്‍പുര വീട്ടില്‍ അബ്ദുല്‍ സമദ് (27), കലൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് ആന്റ് ബ്ലെന്റ് എന്ന കടയിലെ മാലിന്യം പൊതുവിടത്ത് നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരന്‍ ഫോര്‍ട്ട്‌കൊച്ചി സി.പി തോട് 2/851 വീട്ടില്‍ സി.ആര്‍ റിയാസ് (36) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കേസില്‍ രജിസ്റ്റര്‍ ചെയ്തു.
മട്ടാഞ്ചേരി കൊച്ചിന്‍ കോളജ് ബസ് സ്റ്റോപ്പിന് സമീപം പൊതുവിടത്ത് മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം രാമേശ്വരം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിന്‍സ്റ്റ(36)നെ പ്രതിയാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബൂസ്റ്റ് കുലുക്കി എന്ന കടയുടെ മുന്‍വശം മാലിന്യം കൂട്ടിയിട്ടതിന് കടയുടെ ചുമതലക്കാരനെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.