കൊച്ചി: ലിവ് ഇൻ റിലേൻഷിപ്പ് വിവാഹമാകില്ലെന്ന് ഹൈകോടതി. ലിവ് ഇൻ റിലേഷൻഷിപ്പുകൾ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്നും ഒരുമിച്ച് താമസിക്കുന്ന രണ്ട് പേർ സ്വയം തയാറാക്കിയ `ദാമ്പത്യ ഉടമ്പടി' പ്രകാരം `വിവാഹമോചനം' അനുവദിക്കാനാവില്ലെന്നും കേരള ഹൈകോടതി.
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട പങ്കാളികൾ `വിവാഹമോചനം' ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ, തങ്ങൾക്ക് ബന്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് കാണിച്ച് കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു.
എന്നാൽ, ഇവർ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ മാത്രമാണെന്നും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ `വിവാഹമോചനം' എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് ഇതുവരെ രാജ്യത്ത് നിയപരമായ അംഗീകാരം നൽകിയിട്ടില്ലെന്നും ഏതെങ്കിലും മതനിയമമോ സ്പെഷൻ മാര്യേജ് ആക്ട് പ്രകാരമോ വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമാണ് ബന്ധങ്ങൾക്ക് നിയമസാധുത ലഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു വിവാഹമോചന അവകാശവാദം സ്വീകരിക്കാൻ കുടുംബകോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി, ഹരജി നിലനിർത്താനാകില്ലെന്ന് കാണിച്ച് തിരിച്ചയക്കാൻ ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.