ജെ.ഡി.എസിനെ ഒഴിവാക്കി ആർ.ജെ.ഡിയെ വരിച്ച് എൽ.ജെ.ഡി

കോഴിക്കോട്: ആർ.ജെ.ഡിയുമായി സഹകരിക്കാൻ ലോക് താന്ത്രിക് ദൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം. ജെ.ഡി.എസ് കേന്ദ്രനേതൃത്വം ബി.ജെ.പി അനുകൂല നിലപാടെടുക്കുന്നതിനാൽ ആ പാർട്ടിയുമായി യോജിക്കാൻ സാധിക്കില്ലെന്ന് യോഗ തീരുമാനം വിശദീകരിച്ച് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആർ.ജെ.ഡി ദേശീയ നേതാവ് തേജസ്വി യാദവുമായി സംസാരിച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ ചേരിയിലെ പാർട്ടികളുമായി സഹകരിക്കാനാണ് താൽപര്യം.

എൽ.ജെ.ഡി - ആർ.ജെ.ഡി ലയന ചർച്ചകൾ പുരോഗമിക്കുന്നു. ഏത് മുന്നണി വേണമെന്ന കാര്യത്തിലടക്കം പിന്നീട് തീരുമാനിക്കും. എൽ.ജെ.ഡി- ജെ.ഡി.എസ് ലയന ചർച്ചകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ശ്രേയാംസ് കുമാർ പറഞ്ഞു. അവരുമായി ലയനം വേണ്ടെന്ന് ഒരുവിഭാഗം നേതാക്കൾ നേരത്തേ തന്നെ നിലപാടെടുത്തിരുന്നു.

കഴിഞ്ഞ വർഷം ലയന ചർച്ചകൾക്ക് തുടക്കമിട്ട് എൽ.ജെ.ഡിയും ജെ.ഡി.എസും ഒന്നാകുമെന്ന പ്രഖ്യാപനവും വന്നിരുന്നു. ജെ.ഡി.എസ് ദേശീയ നേതൃത്വം ബി.ജെ.പി അനുകൂല നീക്കം നടത്തുമ്പോൾ സംസ്ഥാന ഘടകം എൽ.ഡി.എഫിനൊപ്പമാണ്.

Tags:    
News Summary - LJD got rid of JDS and drew RJD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.