മഞ്ചേരി: വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പി.വി. അൻവൻ എം.എൽ.എയുടെ 140 സെന്റ് സ്ഥലവും വസ്തുവകകളും ബാങ്ക് കൈവശപ്പെടുത്തി. 1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാണ് ആക്സിസ് ബാങ്ക് ജപ്തി.
ബാങ്ക് വായ്പയും കുടിശ്ശികയും പലിശയുമടക്കം 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന ഡിമാൻഡ് നോട്ടീസ് കിട്ടിയിട്ടും 2021 ആഗസ്റ്റ് 31 വരെയുളള കുടിശ്ശികയായ 1,18,48,366.09 രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരം വസ്തുവകകള്‍ ബാങ്ക് പിടിച്ചെടുത്തത്. ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിൽ പി.വി. അന്‍വറിന്റെ പേരിലുളള 56.66 ആർ (140 സെന്റ്) സ്ഥലമാണിത്. ഇക്കാര്യം വ്യക്തമാക്കി ബാങ്ക് കഴിഞ്ഞദിവസം പത്രപരസ്യം നല്‍കിയിരുന്നു.
അതേസമയം, കേരളത്തിൽ ആദ്യമായല്ല ഒരു വ്യവസായി ഭൂമി പണയം വെച്ചതെന്നും ജപ്തി സഹിച്ചോളാമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.