തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുൻതൂക്കം. 19 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 12ഉം യു.ഡി.എഫിന് ഏഴും സീറ്റ് ലഭിച്ചു. 2015ലെ പൊതു തെരെഞ്ഞടുപ്പിൽ ഇൗ വാർഡുകളിൽ ഇടതുമുന്നണി 13ഉം, യു.ഡി.എഫ് അഞ്ചും കേരള കോൺഗ്രസ് (എം) ഒരു സീറ്റും നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും മാണി ഗ്രൂപ്പിനും ഒരു സീറ്റ് വീതം കുറഞ്ഞു. യു.ഡി.എഫിന് രണ്ട് സീറ്റ് അധികം കിട്ടി.
കരിങ്കുറ്റി (പത്തനംതിട്ട), വെട്ടിക്കുഴക്കവല (ഇടുക്കി), സാമൂഹിക സേവാ സംഘം(എറണാകുളം), പോത്തുകല്ല് (മലപ്പുറം) വാർഡുകൾ ഇടതുമുന്നിയിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ കരുവിലാഞ്ചി(തിരുവനന്തപുരം), കുഴിക്കാല കിഴക്ക്(പത്തനംതിട്ട) എന്നീ വാർഡുകൾ യു.ഡി.എഫിൽ നിന്നും ഓന്തേക്കാട് (പത്തനംതിട്ട) വാർഡ് കേരള കോൺഗ്രസ് (എം)ൽ നിന്നും ഇടതുമുന്നണിയും പിടിച്ചെടുത്തു.
എൽ.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം ക്രമത്തിൽ. തിരുവനന്തപുരം വിളപ്പിൽ-കരുവിലാഞ്ചി- രതീഷ്. ആർ.എസ്-518, കൊല്ലം കോർപറേഷനിലെ അമ്മൻനട- ചന്ദ്രികാ ദേവി-242, ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക്- ആർ.എസ്. ജയലക്ഷ്മി-1581, പത്തനംതിട്ട-മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്-ഉഷാകുമാരി.എസ്-165, മല്ലപ്പുഴശ്ശേരി- കുഴിക്കാല കിഴക്ക്- ശാലിനി അനിൽ കുമാർ-52, പന്തളം തെക്കേക്കര- പൊങ്ങലടി- കൃഷ്ണകുമാർ-130, പാലക്കാട് കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്തിലെ കോട്ടായി-ജയരാജ്. എം.ആർ-1403, ചെർപ്പുളശ്ശേരി നഗരസഭയിലെ നരിപ്പറമ്പ്- ഷാജി പാറക്കൽ-263, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി-രേഖ.വികെ-351, ഉള്ള്യേരി- പുത്തഞ്ചേരി-രമ കൊട്ടാരത്തിൽ-274, കണ്ണൂർ- പാപ്പിനിശ്ശേരി- ധർമ്മക്കിണർ- സീമ.എം-478, ഇരിട്ടി നഗരസഭയിലെ ആട്ട്യാലം- അനിത.കെ-253.
യു.ഡി.എഫ് വിജയിച്ചവ: പത്തനംതിട്ട- മല്ലപ്പുഴശ്ശേരി- ഓന്തേക്കാട് വടക്ക്- എബ്രഹാം.ടി.എ-35, റാന്നിഅങ്ങാടി-കരിങ്കുറ്റി-ദീപാസജി-ഏഴ്, ഇടുക്കി-കട്ടപ്പന നഗരസഭ വെട്ടിക്കുഴക്കവല-അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത്-119, എറണാകുളം പള്ളിപ്പുറം- സാമൂഹിക സേവാ സംഘം- ഷാരോൺ.ടി.എസ്-131, മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം- കട്ടിലപ്പറമ്പിൽ വേലായുധൻ-119, പോത്തുകല്ല്- സി.എച്ച് സുലൈമാൻ ഹാജി-167, കണ്ണൂർ- ഉളിക്കൽ- കതുവാപ്പറമ്പ്- ജെസി ജെയിംസ് നടയ്ക്കൽ-288.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.